ETV Bharat / state

കുറിച്ചിയിലെ തരിശു പാടങ്ങള്‍ ഇക്കൊല്ലം പച്ചപ്പണിയും - kottayam latest news

കുറിച്ചി ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വിതയുത്സവം സംഘടിപ്പിച്ചു

കുറിച്ചിയിലെ തരിശ് പാടങ്ങളില്‍ ഇക്കൊല്ലം കൃഷിയിറങ്ങും  fallow lands of kurichi  cultivation  കുറിച്ചി ഗ്രാമപഞ്ചായത്ത്  കാര്‍ഷിക സംസ്കാരം  ഹരിത കേരളം പദ്ധതി  kottayam latest news  kottayam
കുറിച്ചി
author img

By

Published : Dec 8, 2019, 1:26 PM IST

Updated : Dec 8, 2019, 2:32 PM IST

കോട്ടയം: രണ്ട് പതിറ്റാണ്ടോളം തരിശായി കിടന്ന കുറിച്ചി ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ഇക്കൊലം കൃഷിയിറക്കും. ഹരിത കേരളം പദ്ധതിയിലുള്‍പ്പെടുത്തി മാങ്കുഴി, ഉള്ളാട്ടുകുഴി, മറ്റത്തില്‍താഴെ എന്നിവടങ്ങളിലായി കിടക്കുന്ന 40 ഏക്കര്‍ സ്ഥലത്താണ് ആദ്യഘട്ടത്തില്‍ കൃഷിയിറക്കുക. നഷ്ടപ്പെട്ട കാര്‍ഷിക സംസ്കാരം തിരികെപിടിക്കുക എന്ന ലക്ഷ്യത്തോടെ കുറിച്ചി ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വിതയുത്സവം സംഘടിപ്പിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിത്തെറിഞ്ഞ് വിതയുത്സവം ഉദ്ഘാടനം ചെയ്തു.

കുറിച്ചിയിലെ തരിശു പാടങ്ങള്‍ ഇക്കൊല്ലം പച്ചപ്പണിയും

ചങ്ങനാശേരി എം.എല്‍.എ സി.എഫ് തോമസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മനോജ് ജോര്‍ജ്, പഞ്ചായത്ത് സെക്രട്ടറി ഷീബാ മോള്‍, കൃഷി ഓഫീസര്‍ ആര്‍. പ്രസന്നകുമാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Intro:കുറിച്ചി ഗ്രാമപഞ്ചായത്ത് വിതയുത്സവംBody:കോട്ടയം കുറിച്ചി ഗ്രാമപഞ്ചായത്തിൽ 2 പതിറ്റാണ്ടോളമായി കൃഷിയില്ലാതെ തരിശായി കിടന്ന മാങ്കുഴി, ഉള്ളാട്ടുകുഴി, മറ്റത്തിൽ താഴെ പാടശേഖരങ്ങളിലാണ് കുറിച്ചി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വീണ്ടും കൃഷിയിറക്കിയത്. ഹരിത കേരളം പദ്ധതിയിലുൾപ്പെടുത്തി 40 ഏക്കർ പാടശേഖരത്തിലാണ് ആദ്യഘട്ടത്തിൽ കൃഷിയിറക്കുക. നഷ്ട്ടപ്പെട്ട കാർഷിക സംസ്കാരം തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടന്ന വിതയുത്സവം വിത്തെറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ഉദ്ഘാടനം ചെയ്യ്തു..

ബൈറ്റ്.

ചങ്ങനാശ്ശേരി എം.എൽ എ സി എഫ് തോമസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് ജോർജ്, പഞ്ചായത്ത് സെക്രട്ടറി ഷീബാ മോൾ കൃഷി ഓഫീസർ പ്രസന്നകുമാർ അർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Conclusion:ഇ.റ്റി.വി ഭാരത്

കോട്ടയം
Last Updated : Dec 8, 2019, 2:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.