ETV Bharat / state

കോട്ടയം ജില്ലാ ആയൂർവേദ ആശുപത്രിയിൽ കൊവിഡ് വാർ റൂം സജ്ജമാക്കി

ജില്ലയിലെ 71 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായുള്ള 80 ആയുർവേദ ഡിസ്പെൻസറികൾ വഴി കൊവിഡാനന്തര ചികിത്സ നൽകുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം

covid war room inaugurated in kottayam ayurveda hospital  കോട്ടയം ജില്ലാ ആയൂർവേദ ആശുപത്രിയിൽ കൊവിഡ് വാർ റൂം സജ്ജമാക്കി  കോട്ടയം ജില്ലാ ആയൂർവേദ ആശുപത്രി  കൊവിഡ് വാർ റൂം  കൊവിഡ്  covid war room  covid  ആയുർവേദം
കോട്ടയം ജില്ലാ ആയൂർവേദ ആശുപത്രിയിൽ കൊവിഡ് വാർ റൂം സജ്ജമാക്കി
author img

By

Published : Jun 1, 2021, 6:35 AM IST

കോട്ടയം: കൊവിഡിന്‍റെ രണ്ടാം ഘട്ട വ്യാപനത്തിൽ ജില്ലയ്ക്ക് ആശ്വാസമേകാൻ കൊവിഡ് വാർ റൂം ഒരുങ്ങി. ജില്ല ആയൂർവേദ ആശുപത്രിയിൽ കൊവിഡ് രോഗികൾക്കായി സജ്ജമാക്കിയ കൊവിഡ് വാർ റൂം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ് പുഷ്പമണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന യോഗത്തിൽ വികസനകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്ത്, ആയൂർവേദ ഡിഎംഒ. ഡോ. സി.ജയശ്രീ, ആശുപത്രി സിഎംഒ. ആർ.വി. അജിത്ത്, ഡിഎസിആർസി കൺവീനർ ഡോ.ജുവൽ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിലെ 71 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായുള്ള 80 ആയുർവേദ ഡിസ്പെൻസറികൾ വഴി കൊവിഡാനന്തര ചികിത്സ നൽകുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. കൊവിഡ് രോഗികൾക്കുള്ള ഔഷധം നൽകുന്ന ഭൈഷജ്യം പദ്ധതിയും കൊവിഡ് മുക്തരായവർക്കുള്ള ഔഷധങ്ങൾ നൽകുന്ന പുനർജനി പദ്ധതിയും വോളന്‍റിയർമാർ വഴിയും ആർടിടി വഴിയും വാർ റൂം വഴി എത്തിച്ചുകൊടുക്കുന്നു.

Also Read: ട്രൈബല്‍ പ്ലസ് തട്ടിപ്പിന് കേന്ദ്ര സര്‍ക്കാരിൻ്റെ പൂട്ട് വീഴുന്നു : ഇ.ടി.വി ഭാരത് ഇംപാക്‌ട്

ഓരോ ദിവസവും ലഭിക്കുന്ന 50 പേരോളം വരുന്ന ലിസ്റ്റിൽ നിന്നും ആയുർവേദ ഔഷധം കഴിക്കാൻ താൽപര്യമുള്ളവരെ ഫോണിലൂടെ ബന്ധപെട്ട് നിർദ്ദേശങ്ങൾ നൽകിയാണ് ഔഷധങ്ങൾ നൽകുക. അതിനായി 10 പേർ അടങ്ങിയ ടീം എപ്പോഴും തയ്യാറായി വാർ റൂമിൽ ഉണ്ടാകുമെന്നും പ്രസിഡന്‍റ് നിർമ്മല ജിമ്മി അറിയിച്ചു. കൊവിഡിന്‍റെ രണ്ടാം ഘട്ട വ്യാപനത്തിൽ വ്യാപനം തടയാനും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കുന്നതിനും കൊവിഡാനന്തരം വിവിധ മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്ക് കൗൺസിലിങ് നൽകാനും ഇത് വഴി സാധിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.