കോട്ടയം : ജില്ലയില്‍ പത്ത് പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും മൂന്ന് പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. വിദേശത്തുനിന്നെത്തിയശേഷം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ മാതാപിതാക്കളാണ് രോഗം സ്ഥിരീകരിച്ച മറ്റു രണ്ടുപേര്‍. മുംബൈയില്‍ നിന്നും ജൂണ്‍ എട്ടിന് ട്രെയിനില്‍ എത്തിയ പാമ്പാടി സ്വദേശി(40), മുംബൈയില്‍ നിന്ന് ജൂണ്‍ നാലിന് ട്രെയിനില്‍ എത്തി കങ്ങഴയിലെ ക്വാറന്‍റൈ കേന്ദ്രത്തില്‍ താമസിച്ചിരുന്ന പായിപ്പാട് സ്വദേശി(48), അബുദാബിയില്‍ നിന്നും ജൂണ്‍ നാലിന് എത്തി കോട്ടയത്തെ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശി, ജൂണ്‍ ഏഴിന് തൂത്തുക്കുടിയില്‍ നിന്നും കാറില്‍ എത്തി ഹോം ക്വാറന്‍റൈയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശിനി എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.
സൗദി അറേബ്യയില്‍ നിന്നും ജൂണ്‍ എട്ടിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണിയായ ആര്‍പ്പൂക്കര സ്വദേശിനി, അബുദാബിയില്‍ നിന്നും ജൂണ്‍ ആറിന് എത്തി കോട്ടയത്തെ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാലം സ്വദേശി, മസ്കറ്റിൽ നിന്നും ജൂണ്‍ അഞ്ചിന് എത്തി തെള്ളകത്തെ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ ശാന്തിപുരം സ്വദേശി, ദുബായില്‍ നിന്നും ജൂണ്‍ നാലിന് എത്തി തെള്ളകത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ താമസിച്ചിരുന്ന ചങ്ങനാശേരി സ്വദേശി. ജൂണ്‍ രണ്ടിന് കുവൈറ്റില്‍ നിന്ന് എത്തിയതിനുശേഷം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കോരുത്തോട് സ്വദേശിയുടെ മാതാവ് എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം മുഖേനയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ ഉള്‍പ്പെടെ 56 പേരാണ് നിലവില്‍ ജില്ലയിൽ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 30 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 24 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ട് പേര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്.