ETV Bharat / state

കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

രോഗവ്യാപനം രൂക്ഷമായ നാല് പഞ്ചായത്തുകളിലും 35 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളിലും നിരോധനാജ്ഞയും ഏര്‍പ്പെടുത്തി.

Covid  Covid Restrictions  Kottayam  കൊവിഡ്  നിയന്ത്രണങ്ങള്‍  നിരോധനാജ്ഞ  കലക്‌ടര്‍  എം അഞ്ജന  144  Prohibition
കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
author img

By

Published : Apr 24, 2021, 10:16 PM IST

Updated : Apr 24, 2021, 10:33 PM IST

കോട്ടയം: കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കലക്‌ടര്‍ എം അഞ്ജന. വെള്ളിയാഴ്ചയും ഇന്നലെയും ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗങ്ങളുടെ തീരുമാനപ്രകാരമാണ് നടപടി.

ALSO READ: കോട്ടയത്തെ 4 പഞ്ചായത്തുകളില്‍ കൊവിഡ് വ്യാപനം രൂക്ഷം

ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനൊപ്പം രോഗവ്യാപനം രൂക്ഷമായ നാല് പഞ്ചായത്തുകളിലും 35 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളിലും നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളുമുണ്ട്. കൂരോപ്പട, പാമ്പാടി, ആര്‍പ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളില്‍ പൂര്‍ണമായും 23 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 35 വാര്‍ഡുകളിലുമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്.

ഈ മേഖലകളില്‍ നാലില്‍ അധികം പേര്‍ കൂട്ടം ചേരുന്നതിന് നിരോധനമുണ്ട്. ഏപ്രില്‍ 24ന് അര്‍ധരാത്രി മുതല്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് 144 നിലനില്‍ക്കുക. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും പൊലീസിനെയും വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയതായി കലക്‌ടര്‍ അറിയിച്ചു.

ALSO READ: കോട്ടയത്ത് കൊവിഡ് വ്യാപനം രൂക്ഷം ; നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ല ഭരണകൂടം

ചടങ്ങുകള്‍ക്കും യോഗങ്ങള്‍ക്കും പരമാവധി 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. കുടുംബ ചടങ്ങുകള്‍ നടത്തുന്നതിന് covid19jagratha.kerala.nic.in എന്ന പോര്‍ട്ടലില്‍ ഈവന്‍റ് രജിസ്ട്രേഷന്‍ എന്ന ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം. പൊതു ചടങ്ങുകള്‍ക്കും യോഗങ്ങള്‍ക്കും തഹസില്‍ദാരുടെയോ അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെയോ മുന്‍കൂര്‍ അനുമതി വാങ്ങണം. ജിംനേഷ്യങ്ങള്‍, നീന്തല്‍കുളങ്ങള്‍ എന്നിവ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നിങ്ങനെയാണ് പുതിയ നിയന്ത്രണങ്ങള്‍.

ALSO READ: കൊവിഡ് വ്യാപനം: കോട്ടയത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

Last Updated : Apr 24, 2021, 10:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.