ETV Bharat / state

കുമരകം മേഖലയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തൽ - covid norms violation in kumarakam

കുമരകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിവരുന്ന കൊവിഡ് പരിശോധന ഫലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ക്രമാനുഗതമായ വർധനവാണുണ്ടായത്

കുമരകം ഭാഗത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു  കുമരകത്ത് കൊവിഡ് രോഗികളിൽ വർധന  കോട്ടയത്തെ കുമരകത്ത് കൊവിഡ് രോഗികൾ വർധിക്കുന്നു  കുമരകം ഭാഗത്തെ കൊവിഡ് മാനദണ്ഡം ലംഘിച്ചു  covid norms violated in kumaragam region  covid norms violation in kumarakam  kumarakam covid violation
കുമരകം മേഖലയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തൽ
author img

By

Published : Sep 23, 2020, 4:55 PM IST

കോട്ടയം: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കുമരകം മേഖലയിലെ ജനങ്ങൾക്ക് ജാഗ്രത കുറവുണ്ടായെന്ന് കൊവിഡ് മോണിട്ടറിങ് കമ്മറ്റിയുടെ വിലയിരുത്തൽ. മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മരണാനന്തര ചടങ്ങുകളിലും പൊതുപരിപാടികളും കൊവിഡ് മാനദണ്ഡങ്ങൾ മറികടന്ന് നിരവധി പേരാണ് പങ്കെടുത്തത്. തുടർന്ന് കുമരകത്ത് ഭക്ഷണം വിളമ്പിയ കുടുംബത്തിലെ അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ലഭിച്ച അറിയിപ്പ് സ്ഥലത്ത് പരിഭ്രാന്തി സൃഷ്‌ടിച്ചു. ഇത്തരത്തിൽ 20ൽ അധികം കുടുംബങ്ങളാണ് കുമരകത്ത് പ്രാഥമിക നിരീക്ഷണത്തിലായിരിക്കുന്നത്. കുമരകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിവരുന്ന പരിശോധന ഫലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ക്രമാനുഗതമായ വർധനവാണുണ്ടായത്.

നിലവിൽ നടത്തുന്ന ടെസ്റ്റുകൾക്ക് പുറമെ 200 ടെസ്റ്റുകൾ കൂടി നടത്താവുന്ന മൊബൈൽ യൂണിറ്റ് സേവനം കൂടി കുമരകത്ത് ലഭ്യമാക്കാനാണ് തീരുമാനം. കുമരകത്തെ കടകമ്പോളങ്ങൾ, തൊഴിലാളികൾ, ടാക്സി ഡ്രൈവര്‍മാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കും മൊബൈൽ കൊവിഡ് ടെസ്റ്റ് യൂണിറ്റിന്‍റെ സേവനം ലഭ്യമാക്കുക എന്നതും ലക്ഷ്യം വയ്ക്കുന്നു. സന്ദർശക ഡയറി എഴുതുന്നതിൽ വീഴ്‌ചവരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും ക്വാറന്‍റൈൻ ലംഘനം നടത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കാനാണ് കൊവിഡ് മോണിറ്ററിങ് കമ്മറ്റിക്ക് നൽകിയിരിക്കുന്ന നിർദേശം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.