ETV Bharat / state

കുമരകത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു

പ്രദേശത്ത് സമ്പർക്ക രോഗബാധിതരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്.

കുമരകത്ത് നിയന്ത്രണങ്ങൾ  കോട്ടയം  സമ്പർക്ക രോഗബാധിതർ  കുമരകം  Covid 19  Kumarakam covid  Covid control
കുമരകത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു
author img

By

Published : Jul 23, 2020, 12:29 PM IST

കോട്ടയം: കുമരകത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. പ്രദേശത്ത് സമ്പർക്ക രോഗബാധിതരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. കുമരകം മേഖലയിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ള 240 പേരിൽ 80 വിദ്യാഥികളും ഉൾപ്പെട്ടിട്ടുണ്ട്. 60 പേരാണ് വൈറസ് ബാധിതരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്.

മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് കുമരകത്ത് ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് ഇയാളുടെ ഭാര്യ ,മക്കൾ, അമ്മ എന്നിങ്ങനെ നാല് പേർക്കു കൂടി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മത്സ്യവ്യാപാര കേന്ദ്രത്തിലെ ജീവനക്കാരനുമായി 40 പേരാണ് പ്രാഥമിക സമ്പർക്കത്തിലുൾപ്പെട്ടിരിക്കുന്നത്.

കണ്ടെയ്ൻമെന്‍റ് സോണായ നാലംവാർഡിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേടുകൾ തകർത്ത സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം അരംഭിച്ചു. അടിയന്തര സാഹചര്യത്തിൽ ചേർന്ന പഞ്ചായത്ത് മോണിറ്ററിംഗ് മീറ്റിങ്ങിൽ കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന വാർഡുകളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും, ആരാധനാലയങ്ങളിലെ സന്ദർശനം ഒഴിവാക്കാനും, തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും തീരുമാനമെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.