കോട്ടയം: ക്യാൻസറിനെ അതിജീവിച്ച റിറ്റോ (37) ഒടുവിൽ കൊവിഡിന് കീഴടങ്ങി. കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡയറക്‌ടർ സെക്രട്ടറിയായിരുന്ന റിറ്റോ മെറിൻ മാത്യു കൊവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.
Also read: ജീവൻ രക്ഷിക്കാൻ 16 കോടിയുടെ മരുന്ന്; ഒടുവില്‍ അവൾ മരണത്തിന് കീഴടങ്ങി
ഏഴ് വർഷം മുമ്പ് ക്യാൻസർ സ്ഥിരീകരിച്ച റിറ്റോ രോഗത്തിൽ നിന്ന് മുക്തി നേടിയിരുന്നു. എന്നാൽ അടുത്തിടെ കൊവിഡ് ബാധിച്ചതോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൂലേടം സിഎസ്‌ഐ പള്ളിയിൽ നടന്നു. അഞ്ചാം ക്ലാസ് വിദ്യാർഥി ജോർജ്ജിയാണ് ഏക മകൻ.