കോട്ടയം: ജില്ലയിൽ ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരികരിച്ചു. മുംബൈയിൽ നിന്നും മെയ് 24ന് എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അയർക്കുന്നം സ്വദേശിനിയായ 14കാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ചികത്സയിലുള്ളവരുടെ എണ്ണം 20 ആയി. 457 പേരാണ് ഹോം ക്വാറന്‍റൈനിലുള്ളത്. ഇതോടെ ജില്ലയിൽ ക്വാറന്‍റൈനിൽ കഴിയുന്നവരുടെ എണ്ണം 6014 ആയി. 310 പരിശോധന ഫലങ്ങൾ കൂടിയാണ് ജില്ലയിൽ വരാനുള്ളത്. 119 സാമ്പിളുകൾ പുതിയതായി പരിശോധനക്കയച്ചു. നിലവിൽ വൈറസ് ബാധിതരായി ജില്ലയിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആരോഗ്യ വിഭാഗം വ്യക്തമാക്കി.
കോട്ടയത്ത് ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - kottyam news
ജില്ലയിൽ ചികത്സയിലുള്ളവരുടെ എണ്ണം 20 ആയി