ETV Bharat / state

കോട്ടയം ജില്ലയില്‍ 25 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു - covid19

ഇതില്‍ 22 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

കോട്ടയം  കോട്ടയം കൊവിഡ്  പാറത്തോട് ഗ്രാമപഞ്ചായത്ത്  covid19  Kottayam
കോട്ടയം ജില്ലയില്‍ 25 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jul 15, 2020, 7:52 PM IST

കോട്ടയം: കോട്ടയം ജില്ലയില്‍ 25 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 22 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്ക രോഗികളിൽ 15 പേർ പാറത്തോട് ഗ്രാമപഞ്ചായത്തില്‍നിന്നുള്ളവരാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട പാറത്തോട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ താമസിക്കുന്ന 12 പേരും ഏഴാം വാര്‍ഡിൽ നിന്നുള്ള രണ്ടു പേരും ഒന്‍പതാം വാര്‍ഡില്‍ നിന്നുള്ള ഒരാളും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ള വാഴൂര്‍ സ്വദേശിയുടെയും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ എരുമേലി സ്വദേശിനിയുടെയും പരിശോധനാഫലം പോസിറ്റീവാണ്.

രോഗം സ്ഥിരീകരിച്ച കുമരകം സ്വദേശിയായ 48 കാരന്‍റെയും എഴുമാന്തുരുത്ത് സ്വദേശിയായ മൂന്ന് വയസുള്ള കുട്ടിയുടെയും സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. നേരത്തെ രോഗം സ്ഥീരീകരിച്ച വെച്ചൂര്‍ സ്വദേശിനിയുടെ 12 വയസുള്ള മകള്‍ക്കും രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന എഴുമാന്തുരുത്ത് സ്വദേശിനിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 75കാരിക്കും നേരത്തെ രോഗം സ്ഥിരീകരിച്ച പൈക സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. കൂടാതെ വിദേശത്ത് നിന്ന് എത്തിയ രണ്ട് പേർക്കും ബെംഗളുവില്‍ നിന്ന് എത്തിയ ഒരാൾക്കുമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന ഒൻപത് പേർക്ക് രോഗം ഭേദമായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.