കോട്ടയം: കോട്ടയം ജില്ലയിൽ പുതിയതായി ഏഴ് പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ നാല് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെ രണ്ടു പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് പേര്‍ക്ക് രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന സാഹചര്യത്തിൽ നാലുപേരെ നേരത്തെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടു പേര്‍ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലും, ഒരാൾ ഗാർഹിക നിരീക്ഷണത്തിലുമായിരുന്നു. എട്ട് പേരാണ് ജില്ലയിൻ വൈറസ് മുക്തരായത്.
രോഗം സ്ഥിരീകരിച്ച് നിലവിൽ ചികത്സയിലുള്ളത് 127 പേരാണ്. ഇതിൽ പാലാ ജനറൽ ആശുപത്രിയിൽ 32 പേരും കോട്ടയം ജനറൽ ആശുപത്രിയിൽ 37, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 22, മുട്ടമ്പലം ഗവൺമെന്‍റ് വർക്കിങ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രത്തിൽ 17, അകലക്കുന്നം പ്രാഥമിക പരിചരണ കേന്ദ്രത്തിൽ 15, എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട്, മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒന്ന്, ഇടുക്കി മെഡിക്കൽ കോളജിൽ ഒന്ന് എന്നിങ്ങനെയാണ് വൈറസ് ബാധിതർ ചികത്സയിലുള്ളത്. ഇതുവരെ 294 പേർക്കാണ് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ 167 പേര്‍ക്ക് ഇതിനോടകം വൈറസ് മുക്തരായി.