കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടഞ്ഞുതന്നെ പി.ജെ ജോസഫ്. പാലായിൽ നടന്ന യു.ഡി.എഫ് കൺവൻഷനിൽ ജോസ് കെ മാണി വിഭാഗത്തിൽ നിന്നും ഏൽക്കേണ്ടി വന്ന ആക്ഷേപങ്ങളും അസഭ്യ വർഷവും പി.ജെ ജോസഫിനെയും കൂട്ടരെയും ചൊടുപ്പിച്ചു.
കേരളാ കോൺഗ്രസ് സ്ഥാനാർഥിക്ക് ചിഹ്നം അനുവദിക്കില്ലെന്ന കടുംപിടുത്തത്തിൽ വിജയം കണ്ട പി.ജെ ജോസഫ് വിഭാഗത്തെ ചൊടുപ്പിച്ചത്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ വേദിയിൽ പ്രസംഗിക്കാൻ എത്തിയിട്ടും ചിഹ്നം അനുവദിക്കാത്തതിലുള്ള ജോസ് കെ. മാണി പക്ഷത്തിന്‍റെ പ്രതിഷേധമാണ്. ഇതോടെ യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്ന പ്രഖ്യാപനത്തിലേക്ക് പി.ജെ ജോസഫ് വിഭാഗം എത്തി. ഇതിനിടെ ഇരുവിഭാഗങ്ങൾക്കുമെതിരെ പരസ്യ ശാസനയുമായി യു.ഡി.എഫ് നേതാക്കളും രംഗത്തെത്തി.
തുടക്കത്തിൽ അനുനയ ശ്രമങ്ങളക്ക് വിസമ്മതിച്ച പി.ജെ ജോസഫ്, യു.ഡി.എഫ് ഉപസമിതി വിളിച്ചു ചേർക്കുന്ന യോഗത്തിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച. ജോസ് വിഭാഗത്തെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കരുതെന്ന നിര്‍ദേശവും ജോസഫ് വിഭാഗം മുന്നോട്ടുവെച്ചിട്ടുണ്ട്. ആദ്യം തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക, ശേഷം മറ്റ് കാര്യങ്ങള്‍ എന്ന നിലപാടിലാണ് ജോസഫ് വിഭാഗം. എന്നാൽ ചര്‍ച്ചയോടെ ഒരുമിച്ച് പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
പി.ജെ ജോസഫിനെ ചൊടുപ്പിച്ച് ജോസ് കെ. മാണി പക്ഷം; അനുനയചർച്ചയുമായി കോണ്‍ഗ്രസ്
ജോസ് കെ. മാണി വിഭാഗത്തിൽ നിന്നുമുള്ള ആക്ഷേപവും പ്രതിഷേധവും പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ പി.ജെ ജോസഫിനെ പ്രേരിപ്പിച്ചു.
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടഞ്ഞുതന്നെ പി.ജെ ജോസഫ്. പാലായിൽ നടന്ന യു.ഡി.എഫ് കൺവൻഷനിൽ ജോസ് കെ മാണി വിഭാഗത്തിൽ നിന്നും ഏൽക്കേണ്ടി വന്ന ആക്ഷേപങ്ങളും അസഭ്യ വർഷവും പി.ജെ ജോസഫിനെയും കൂട്ടരെയും ചൊടുപ്പിച്ചു.
കേരളാ കോൺഗ്രസ് സ്ഥാനാർഥിക്ക് ചിഹ്നം അനുവദിക്കില്ലെന്ന കടുംപിടുത്തത്തിൽ വിജയം കണ്ട പി.ജെ ജോസഫ് വിഭാഗത്തെ ചൊടുപ്പിച്ചത്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ വേദിയിൽ പ്രസംഗിക്കാൻ എത്തിയിട്ടും ചിഹ്നം അനുവദിക്കാത്തതിലുള്ള ജോസ് കെ. മാണി പക്ഷത്തിന്‍റെ പ്രതിഷേധമാണ്. ഇതോടെ യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്ന പ്രഖ്യാപനത്തിലേക്ക് പി.ജെ ജോസഫ് വിഭാഗം എത്തി. ഇതിനിടെ ഇരുവിഭാഗങ്ങൾക്കുമെതിരെ പരസ്യ ശാസനയുമായി യു.ഡി.എഫ് നേതാക്കളും രംഗത്തെത്തി.
തുടക്കത്തിൽ അനുനയ ശ്രമങ്ങളക്ക് വിസമ്മതിച്ച പി.ജെ ജോസഫ്, യു.ഡി.എഫ് ഉപസമിതി വിളിച്ചു ചേർക്കുന്ന യോഗത്തിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച. ജോസ് വിഭാഗത്തെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കരുതെന്ന നിര്‍ദേശവും ജോസഫ് വിഭാഗം മുന്നോട്ടുവെച്ചിട്ടുണ്ട്. ആദ്യം തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക, ശേഷം മറ്റ് കാര്യങ്ങള്‍ എന്ന നിലപാടിലാണ് ജോസഫ് വിഭാഗം. എന്നാൽ ചര്‍ച്ചയോടെ ഒരുമിച്ച് പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
Conclusion:ഇ.റ്റി.വി ഭാ ര ത് കോട്ടയം