കോട്ടയം : പിണറായി ഭരണത്തിൽ പൊലീസിന് പോലും രക്ഷയില്ലെന്ന് കെ മുരളീധരൻ. കേരളത്തിൽ ക്രമസമാധാന നില തകർന്നു. ഗുണ്ടകൾ നാട്ടിൽ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം കോട്ടയത്ത് ആരോപിച്ചു.
നടുറോഡിൽ കൊലപാതകവും വെട്ടും നടക്കുന്നു. ഇങ്ങനെയുള്ളിടത്ത് ക്രമസമാധാനം നിലനിൽക്കുന്നുവെന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ. കേരളത്തിലെത്തിയ രാഷ്‌ട്രപതിക്ക് അത്യാവശ്യത്തിന് വേണ്ട സൗകര്യം പോലും നൽകാൻ കഴിയാത്ത സംസ്ഥാനമാണ് ഹൈടെക് വികസനത്തിലാണെന്ന് മുഖ്യമന്ത്രി പറയുന്നത്.
ALSO READ മോൻസണുമായി സാമ്പത്തിക ഇടപാട് ; നടി ശ്രുതി ലക്ഷ്‌മിയെ ചോദ്യം ചെയ്‌ത് ഇഡി
കെ റെയിലിനെതിരെ കോൺഗ്രസ് ശക്തമായി പ്രതിഷേധിക്കും. കോൺഗ്രസിന്‍റെ രോമത്തിൽ തൊടാൻ മുഖ്യമന്ത്രിക്കാവില്ല. യുഡിഎഫിന്‍റെ പരാമ്പരാഗത വോട്ടുകള്‍ ഇല്ലാതാക്കാൻ എൽഡിഎഫിനാകില്ലെന്നും കെ മുരളീധരൻ പറഞ്ഞു
കോൺഗ്രസ് നടത്തുന്ന ജന ജാഗരണൻ അഭയാൻ പദയാത്രയുടെ സമാപന സമ്മേളന വേദിയിലായിരുന്നു മുരളീധരന്‍റെ പരാമർശം.
ALSO READ മുലപ്പാല്‍ ബാങ്ക് സ്ഥാപിക്കാന്‍ ലേഡി ഗോഷെൻ ആശുപത്രി