കോട്ടയം: കേന്ദ്ര അന്വേഷണ സംഘങ്ങള്‍ സത്യത്തോട് അടുക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് പരിഭ്രാന്തിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. കേരളത്തിലെ വികസന പദ്ധതികൾ രാഷ്ട്രീയ താൽപ്പര്യം വച്ച് അന്വേഷണ ഏജൻസികൾ അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. അന്വേഷണം മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും എത്തുന്നു എന്നതിലെ വേവലാതിയും മുഖ്യമന്ത്രിയുടെ വിരട്ടിന് പിന്നിലുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോൾ സർക്കാൾ അന്വേഷണ ഏജൻസികൾക്കെതിരെ തിരിയുമെന്ന് ബി.ജെ.പി നേരത്തെ പറഞ്ഞിരുന്നതാണ്.
കേരളത്തിലെ വിജിലന്‍സ് അന്വേഷണത്തിലുള്ള വിശ്വാസം ജനങ്ങൾക്ക് പണ്ടേ നഷ്ടപ്പെട്ടിരിക്കുന്നു. ഐ.ഫോൺ വിഷയത്തിെൽ ഫോൺ കണ്ടെത്തിയെന്ന് പറയുന്നതിന് പിന്നിൽ നടന്നത് നാടകമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ ജില്ലാ അടിസ്ഥാനത്തിൽ പ്രദേശിക തലത്തിൽ കക്ഷികളുമായ് ധാരണയിലെത്താനാണ് ബി.ജെ.പിയുടെ നിലവിലെ തീരുമാനം.യു.ഡി.എഫിലും എൽ.ഡി.എഫിലും ഇല്ലാത്ത ചെറുകക്ഷികളുമായി നീക്കുപോക്കുകൾ ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതെസമയം ബി.ജെ.പിക്കുള്ളിലെ ഉൾപ്പോര് തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയും നേതാക്കൾ പങ്കുവയ്ക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.