ETV Bharat / state

സി.എം അറ്റ് കാമ്പസ്; മുഖ്യമന്ത്രി വിദ്യാർഥികളുമായി സംവദിക്കും

author img

By

Published : Feb 4, 2021, 5:27 PM IST

നവകേരളം-യുവ കേരളം-ഉന്നതവിദ്യാഭ്യാസത്തിന്‍റെ ഭാവി എന്ന വിഷയത്തിൽ മുഖ്യമന്ത്രി വിദ്യാർഥികളുമായി ആശയ വിനിമയം നടത്തും.

സി.എം അറ്റ് കാമ്പസ്  സി.എം അറ്റ് കാമ്പസ്; മുഖ്യമന്ത്രി വിദ്യാർഥികളുമായി സംവദിക്കും  സി.എം അറ്റ് കാമ്പസ് മുഖ്യമന്ത്രി  എം.ജി സർവകലാശാല  ശ്രീ ശങ്കരാചാര്യ സർവകലാശാല  കോട്ടയം  cm at campus; cm will interact with students  cm at campus  cm at campus mg university  pinarayi vijayan  mg university  kottayam
സി.എം അറ്റ് കാമ്പസ്; മുഖ്യമന്ത്രി വിദ്യാർഥികളുമായി സംവദിക്കും

കോട്ടയം:വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം എട്ടിന് എം.ജി സർവകലാശാല ആസ്ഥാനത്ത് എത്തുമെന്ന് സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ സാബു തോമസ് അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ നടപ്പാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന സി.എം അറ്റ് കാമ്പസ് പരിപാടിയുടെ ഭാഗമായാണ് മുഖ്യമന്ത്രി എത്തുന്നത്. നവകേരളം-യുവ കേരളം-ഉന്നതവിദ്യാഭ്യാസത്തിന്‍റെ ഭാവി എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിലെയും, ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെയും വിദ്യാർഥികളുമായി ആശയ വിനിമയം നടത്തും. രാവിലെ 11 മുതൽ നടക്കുന്ന സംവാദ പരിപാടിയിൽ കലാ-കായിക-വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച 200 വിദ്യാർഥികൾ നേരിട്ടും ആയിരത്തിലധികം വിദ്യാർഥികൾ ഓൺലൈനായും പങ്കെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.