ETV Bharat / state

കോട്ടയത്ത് പ്രസവത്തെ തുടര്‍ന്ന്  യുവതി മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കള്‍

ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍

കോട്ടയത്ത് പ്രസവത്തെ തുടര്‍ന്ന്  യുവതി മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കള്‍
author img

By

Published : May 28, 2019, 8:20 PM IST

Updated : May 28, 2019, 9:31 PM IST

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. സിസേറിയനു ശേഷം, വയറിനുള്ളിൽ ഉണ്ടായ പഴുപ്പ് നീക്കാന്‍ രണ്ടാമതും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ പത്തനംതിട്ട സ്വദേശി കവിതയാണ് മരിച്ചത്. യുവതിയുടെ മരണം ചികിത്സ പിഴവ് മൂലമെന്ന് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തി.

കോട്ടയത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനെത്തിച്ച കോന്നി പ്രമാടം സ്വദേശിനിയായ കവിതയെ ഈ മാസം 12നാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. 13ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടര്‍ന്ന് പ്രസവാനന്തര ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ കഴിയവെ കവിതയ്ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. വിവരം ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും വേണ്ട പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

സംഭവത്തില്‍ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മാർട്ടം നടത്തണമെന്നാവശ്യപ്പെട്ട് കവിതയുടെ ബന്ധുക്കള്‍ കോട്ടയം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. എന്നാല്‍ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് പട്ടികജാതിക്കാരിയായ യുവതി മരിച്ചത് ചികിത്സാ പിഴവെന്ന് മൂലമെന്നാണ് പരാതി.സിസേറിയനു ശേഷം, വയറിനുള്ളിൽ ഉണ്ടായ പഴുപ്പ് നീക്കാന്‍ രണ്ടാമതും ശസ്ത്രക്രീയയ്ക്ക് വിധേയയാക്കിയ പത്തനംതിട്ട സ്വദേശി കവിതയാണ്   മരിച്ചത്.പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനെത്തിച്ച കോന്നി പ്രമാടം സ്വദേശിനിയായ കവിതയെ മേയ് പന്ത്രണ്ടിനാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. പതിമൂന്നിന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടര്‍ന്ന് പ്രസവാനന്തര ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ കഴിയവെ കവിതയ്ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. വിവരം ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും, മതിയായ പരിചരണം ലഭിച്ചില്ലെന്നാണ് ആരോപണം. 

ബൈറ്റ് 1 കാഞ്ചന, സഹോദരി (ജനനേന്ദ്രീയം ഉള്‍പ്പെടെ പഴുത്തു, വയറ്റില്‍ നിന്ന് പഴുപ്പ് പുറത്തുചാടി)

ബൈറ്റ് 2 ഓമന, അമ്മ (ഗ്യാസിന് മരുന്നു നല്‍കി കുറേ ദിവസം ചികിത്സിച്ചു)

സംഭവത്തില്‍ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട്  കവിതയുടെ ബന്ധുക്കള്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം. കവിതയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇ.റ്റി.വി ഭാരത് കോട്ടയം
Last Updated : May 28, 2019, 9:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.