കോട്ടയം: തീക്കോയി മംഗളഗിരി മുപ്പത് ഏക്കർ ഭാഗത്ത് ഫാമില്‍ നിന്നും 7 കിലോ 228 ഗ്രാം കഞ്ചാവ് പിടികൂടി. ഈരാറ്റുപേട്ട പൊലീസ് നടത്തിയ റെയ്‌ഡിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഈരാറ്റുപേട്ട കടുവാമൂഴി പാലകുളത്ത് വീട്ടില്‍ സജ്ജു സന്തോഷ് (22), ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ജില്ല പൊലീസ് മേധാവി ശില്‍പ ഡി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്‌ഡ്. ഐപിഎസ് എച്ച് ഒ സജീവ് ചെറിയാൻ, ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടര്‍ വിഷ്‌ണു വി.വി, സിവിൽ പൊലീസ് ഓഫീസര്‍മാരായ ജോബി ജോസഫ്, പ്രദീപ് എം. ഗോപാൽ, ജിനു.ജി.നാഥ്, അജീഷ് മോൻ എന്നിവരാണ് റെയ്‌ഡിൽ പങ്കെടുത്തത്.
Also Read ട്രെയിനിൽ കടത്താൻ ശ്രമിച്ച 20.5 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ