കോട്ടയം: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 61.139 കിലോ കഞ്ചാവ് പൊലീസ് നശിപ്പിച്ചു. 17 കേസുകളില്‍ ഉള്‍പ്പെട്ടതും കോടതികളില്‍ തീര്‍പ്പായതുമായതാണ് കഞ്ചാവ്. ജില്ല ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നടപടി.
ജില്ല ഹെഡ് ക്വാര്‍ട്ടേഴ്‌സിനുള്ളിലെ ഇന്‍സിനേറ്ററിലിട്ടാണ് കഞ്ചാവ് നശിപ്പിച്ചത്. ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി രാജീവ് കുമാര്‍, നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി എം.എം ജോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് കഞ്ചാവ് നശിപ്പിച്ചത്.
also read: വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം: യുവാവ് പിടിയിൽ