ETV Bharat / state

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമർപ്പിച്ചു - bishop franko mulakkal

24 പേജുള്ള കുറ്റപത്രത്തിൽ പത്തുപേരുടെ മൊഴിയും 83 സാക്ഷിമൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമർപ്പിച്ചു
author img

By

Published : Apr 9, 2019, 9:27 PM IST

Updated : Apr 10, 2019, 1:44 AM IST

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ബലാൽസംഗം ഉൾപ്പെടെ ആറ് വകുപ്പുകൾ ചേർത്ത് പാലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 24 പേജുള്ള കുറ്റപത്രത്തിൽ പത്തുപേരുടെ മൊഴിയും 83 സാക്ഷിമൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമർപ്പിച്ചു

ബലാത്സംഗം കൂടാതെ അന്യായമായി തടഞ്ഞുവക്കൽ, അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിക്കൽ, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, മേലധികാരം ഉപയോഗിച്ചത് സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്യൽ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിരയിരിക്കുന്നത്.

2014 മെയ് 5 മുതൽ 2016 സെപ്റ്റംബർ 23 വരെയുള്ള കാലയളവിൽ 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചതായാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നത്. ശാസ്ത്രീയ തെളിവുകളും വൈദ്യപരിശോധനയും ബിഷപ്പിന് എതിരാണ്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത പരാതിയിൽ കഴിഞ്ഞ സെപ്റ്റംബർ 21ന് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റ് ചെയ്യുന്നത്. ജാമ്യത്തിലിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനെതിരെ പരക്കെ ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ ഡിജിപിക്ക് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണെന്നും പരിശോധനയ്ക്കുശേഷം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നുമായിരുന്നു പൊലീസ് നൽകിയ വിശദീകരണം. നിരവധി പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും ഒടുവിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ഇന്ന് പാല മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.

Intro:പത്തുവരെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സമർപ്പിച്ചു ബലാൽസംഗം ഉൾപ്പെടെ ആറ് വാശി പിടിക്കല്ലേ വകുപ്പുകൾ ചേർത്ത് പാലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത് 24 പേജുള്ള കുറ്റപത്രത്തിൽ പത്തുപേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട് 83 സാക്ഷിമൊഴികളും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു

Body:ബലാൽസംഗം കൂടാതെ അന്യായമായി തടഞ്ഞുവച്ചു, അധികാരദുർവിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, മേലധികാരം ഉപയോഗിച്ചത് നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു, ഒരു സ്ത്രീയെ സ്വാധീനമുപയോഗിച്ച് തുടർച്ചയായി ബലാൽസംഗം ചെയ്തു, എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിരയിരിക്കുന്നത്.

2014 മെയ് 5 മുതൽ 2016 സെപ്റ്റംബർ 23 വരെയുള്ള കാലയളവിൽ കുറ്റം ചെയ്തതായാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നത്. 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയ തെളിവുകളും വൈദ്യപരിശോധനയും ബിഷപ്പിന് എതിരാണ്. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മാത്രം പ്രതിയായ കേസിൽ കർദിനാൾ ആലഞ്ചേരി ഉൾപ്പെടെ 83 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്. രഹസ്യമൊഴി മജിസ്ട്രേറ്റ് കേസിൽ സാക്ഷികളാണ്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത് പരാതിയിൽ കഴിഞ്ഞ സെപ്റ്റംബർ 21ന് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. മൂന്നുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റ് ചെയ്യുന്നതും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജാമ്യത്തിലിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനെതിരെ പരക്കെ ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ ഡിജിപിക്ക് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ് എന്നും പരിശോധനയ്ക്കുശേഷം തിരുത്തലുകളിൽ എങ്കിൽ ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് മായിരുന്നു പോലീസ് അന്ന് നൽകിയ വിശദീകരണം. നിരവധിയായ പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും ഒടുവിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ഇന്ന് പാല് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്

Conclusion:സുബിൻ തോമസ് ഇ ടി വി ഭാരത് കോട്ടയം
Last Updated : Apr 10, 2019, 1:44 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.