കോട്ടയം: കുറ്റ വിമുക്തനാക്കപ്പെട്ട ശേഷം കോട്ടയം കളത്തിപ്പടിയിലെ ക്രിസ്റ്റീൻ ധ്യാന കേന്ദ്രത്തിലെത്തി കുര്‍ബാന അര്‍പ്പിച്ച് ബിഷപ് ഫ്രാങ്കോ മുളക്കല്‍. കോടതിയിൽ നിന്ന് ഇറങ്ങിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കാൻ ബിഷപ്പ് തയ്യാറായില്ല.
അതേസമയം കോടതി പരിസരത്ത് കേസിൽ പിന്തുണ നൽകിയവർക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള ജലന്തർ രൂപതയുടെ പ്രസ്താവന ബിഷപ് അനുകൂലികൾ വിതരണം ചെയ്തു. മധുര പലഹാര വിതരണവും നടത്തി. കേസിൽബിഷപ്പിനെതിരെ തെളിവുകൾ വിശ്വസിനീയമല്ല എന്ന കണ്ടെത്തലിലാണ് കോടതി കുറ്റവിമുക്തനാക്കിയത്. ഒറ്റവാചകത്തിൽ ജഡ്ജി ജി ഗോപകുമാർ വിധി പ്രസ്താവിക്കുകയായിരുന്നു.
Also Read: ഒറ്റവരി വാചകത്തിൽ കുറ്റവിമുക്തനാക്കി, വിധി ഒരിക്കലും പ്രതീക്ഷിച്ചതല്ല: സിസ്റ്റർ ലൂസി കളപ്പുര
39 സാക്ഷികളും കൂറു മാറാത്തതിനാൽ കേസ് അട്ടിമറിച്ചു എന്നും പറയാനാവില്ല. ബലാത്സംഗ കുറ്റം ഉൾപ്പെടെ ഏഴു വകുപ്പുകളിലാണ് ശിക്ഷ വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടത്. അതെ സമയം ബലാത്സംഗ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലയെന്നു കോടതി കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫ്രാങ്കോയെ വെറുതെ വിടുകയായിരുന്നു.