കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിടുതല്‍ ഹര്‍ജിയുമായി ബിഷപ് ഫ്രാങ്കോ മുളക്കല്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരായ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ നീക്കം. വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ഫ്രെബുവരി നാലിന് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വാദം കേള്‍ക്കും. കേസില്‍ ബിഷപ് ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. ബിഷപ് ഫ്രാങ്കോയെ പിന്തുണച്ച് ജലന്ധറില്‍ നിന്ന് ഒരു വിഭാഗം വൈദികര്‍ കോട്ടയത്ത് എത്തിയിരുന്നു. വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചാല്‍ തനിക്കെതിരായ കേസ് അവസാനിക്കുമെന്നും കോടതി ഹര്‍ജി തള്ളിയാല്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കുമെന്നും ബിഷപ് ഫ്രാങ്കോ ജലന്ധറിലെ വൈദികര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.
ബലാത്സംഗ കേസില്‍ വിടുതല്‍ ഹര്‍ജിയുമായി ബിഷപ് ഫ്രാങ്കോ മുളക്കല്‍
വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്

കോട്ടയം