ETV Bharat / state

പക്ഷിപ്പനി ഭീഷണി; പക്ഷികളെ നശിപ്പിക്കൽ ആരംഭിച്ചു, വെച്ചൂരിൽ കൊന്നൊടുക്കുന്നത്‌ 12000 പക്ഷികളെ - killing thousands of birds in affected area

Bird Flu: പക്ഷിപ്പനി ബാധിത മേഖലകളില്‍ പക്ഷികളെ കൊന്നൊടുക്കല്‍ ആരംഭിച്ചു.

കോട്ടയം ജില്ലയില്‍ പക്ഷിപ്പനി ഭീഷണി  പക്ഷികളെ നശിപ്പിക്കൽ ആരംഭിച്ചു  വെച്ചൂരിൽ നശിപ്പിക്കുന്നത് 12000 പക്ഷികളെ  bird flu pandemic at kottayam district  killing thousands of birds in affected area  kallara aymanam vechur bird flu
പക്ഷിപ്പനി ഭീഷണി; പക്ഷികളെ നശിപ്പിക്കൽ ആരംഭിച്ചു, വെച്ചൂരിൽ നശിപ്പിക്കുന്നത് 12000 പക്ഷികളെ
author img

By

Published : Dec 15, 2021, 5:50 PM IST

Updated : Dec 15, 2021, 6:50 PM IST

കോട്ടയം: Bird Flu: കോട്ടയം ജില്ലയിലെ പക്ഷിപ്പനി ബാധിത മേഖലയിലെ പക്ഷികളെ കൊന്നൊടുക്കല്‍ ആരംഭിച്ചു. പക്ഷി പനി ബാധിതമായി കണ്ടെത്തിയ കല്ലറ, അയ്‌മനം, വെച്ചൂർ എന്നിവിടങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെയാണ് നശിപ്പിക്കുന്നത്. 12000 പക്ഷികളെയാണ് വെച്ചൂരിൽ കൊന്നൊടുക്കുന്നത്‌.

രണ്ട് താറാവും കൂട്ടത്തെയാണ് ഇവിടെ നശിപ്പിക്കാനുള്ളത്. മൃഗസംരക്ഷണ വകുപ്പിന്‍റെ 10 ദ്രുത കർമ സേന സംഘങ്ങളെ ഇതിനായി നിയോഗിച്ചു.
ഒരു വെറ്റിനറി ഡോക്‌ടർ, ഒരു ലൈവ് സ്‌റ്റോക്ക് ഇൻസ്പെക്‌ടർ, മൂന്നു സഹായികൾ എന്നിവർ ഉൾപ്പെട്ടതാണ് ഒരു സംഘം.

പക്ഷിപ്പനി ഭീഷണി; പക്ഷികളെ നശിപ്പിക്കൽ ആരംഭിച്ചു, വെച്ചൂരിൽ കൊന്നൊടുക്കുന്നത്‌ 12000 പക്ഷികളെ

അയ്‌മനം പഞ്ചായത്തിൽ 3000 പക്ഷികളെയും കല്ലറയിൽ 600 പക്ഷികളെയും നശിപ്പിക്കും. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കാൻ
വീടുകളിൽ വളർത്തുന്ന പക്ഷികളെയും നശിപ്പിക്കും. 3 ദിവസം കൊണ്ട് പരിപാടി പൂർത്തിയാക്കുമെന്ന് മ്യഗസംരക്ഷണ ഓഫീസർ ഒ.ടി തങ്കച്ചൻ പറഞ്ഞു.

രോഗ പ്രഭവ സ്ഥാനത്തിന് ചുറ്റുമുള്ള 1 കി.മീ പരിധിയിലാണ് പക്ഷികളെ കൊന്നൊടുക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഈ ഏരിയ അണു വിമുക്തമാക്കും.
മൂന്നാമതായി 10 കി.മീ പരിധിയിലുള്ള പക്ഷികളുടെ സെറം 15 ദിവസം ഇടവിട്ട് പരിശോധിക്കും.

90 ദിവസം കഴിയുമ്പോൾ എല്ലാ പരിശോധന ഫലങ്ങളും നെഗറ്റീവായാൽ ഇവിടെ പക്ഷി വളർത്തൽ അനുവദിക്കും.

ALSO READ: കൊല്ലപ്പെട്ട സൈനികന്‍ പ്രദീപിന്‍റെ വിധവയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭ തീരുമാനം

Last Updated : Dec 15, 2021, 6:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.