ETV Bharat / state

'തനിക്ക് കഴിവുകള്‍ ലഭിച്ചത് മാന്നാനത്ത് നിന്ന്'; ജന്മനാട് സന്ദര്‍ശിച്ച് ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ ബോസ്

ജന്മനാടായ കോട്ടയം മാന്നാനത്ത് സന്ദര്‍ശനം നടത്തി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ്.

തിരുവനന്തപുരം വാര്‍ത്തകള്‍  Bengal Governor Ananda Bose  Kottayam  Kottayam news updates  latest news in Kottayam  Kottayam news updates  മാന്നാനം  കോട്ടയം വാര്‍ത്തകള്‍  kerala news updates  latest news in kerala  latest news in kottayam
ജന്മനാട് സന്ദര്‍ശിച്ച് ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ ബോസ്
author img

By

Published : Dec 7, 2022, 9:40 PM IST

കോട്ടയം: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് ജന്മനാടായ കോട്ടയം മാന്നാനത്തെത്തി. രാവിലെ 10.30ഓടെയാണ് അദ്ദേഹം മാന്നാനത്ത് എത്തിയത്. സെന്‍റ് ജോസഫ് യുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ അദ്ദേഹത്തെ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും സ്വീകരിച്ചു.

മാന്നാനം തീര്‍ഥാടന കേന്ദ്രത്തിലെത്തിയ അദ്ദേഹം വിശുദ്ധ ചാവറ പിതാവിന്‍റെ കല്ലറയിലെത്തി പുഷ്‌പാര്‍ച്ചന നടത്തി. തനിക് ലഭിച്ച കഴിവുകള്‍ മാന്നാനത്തെ മണ്ണില്‍ നിന്ന് ലഭിച്ചതാണെന്നും അതാണ് തന്നെ ഗവര്‍ണറാകാന്‍ യോഗ്യനാക്കിയതെന്നും സി.വി ആനന്ദ ബോസ് പറഞ്ഞു. കോട്ടയത്തെ സിഎംഎസ്‌ കോളജിലും മാന്നാനത്തെ ജന്മഗൃഹത്തിലും സന്ദര്‍ശിച്ചു.

ജന്മനാട് സന്ദര്‍ശിച്ച് ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ ബോസ്

തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാദർ സെബാസ്റ്റ്യൻ ചാമത്തറ, മാന്നാനം പ്രിയോർ ഫാദർ മാത്യൂസ് ചക്കാലക്കൽ, ഡോക്‌ടര്‍ തോമസ് ചാത്തം പറമ്പിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.