കോട്ടയം: കടുത്ത മാനസിക സംഘർഷം മൂലം ബാങ്ക് ജീവനക്കാർ ജീവനൊടുക്കുന്ന സാഹചര്യത്തില്‍ ആത്മഹത്യയല്ല പോരാട്ടമാണ് പരിഹാരം എന്ന പേരിൽ സംസ്ഥാനതല ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ.
ബാങ്കിങ് മേഖലയിലെ നയ വ്യതിയാനങ്ങൾ തിരുത്തപ്പെടണം. ബാങ്കിംഗ് ഇടപാടുകളിൽ നിന്ന് വിഭിന്നമായി ബഹുരാഷ്ട്ര ഇൻഷുറൻസ് ഭീമന്മാർക്ക് പണമുണ്ടാക്കി നൽകുന്ന ഉപകരണങ്ങളാക്കി ജീവനക്കാരെ മാറ്റാനാണ് ശ്രമമെന്നും ജില്ല പ്രസിഡന്‍റ് കെപി ഷാ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Also read: കൂത്തുപറമ്പിൽ ബാങ്ക് മാനേജരെ മരിച്ച നിലയിൽ കണ്ടെത്തി
കൂടുതൽ ജീവനക്കാരെ നിയമിച്ച് ശാഖകൾ തുറന്ന് ബാങ്കുകളുടെ വളർച്ചയാണ് ലക്ഷ്യം വയ്ക്കേണ്ടത്. കനറാ ബാങ്ക് ശാഖാ മാനേജർ സ്വപ്നയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെപ്പറ്റി ബാങ്ക് തല അന്വേഷണം നടത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.