കോട്ടയം: പാലാ കൊല്ലപ്പിള്ളിയിൽ റോഡരികില്‍ നിർത്തിയിട്ടിരുന്ന ടിപ്പറിനു പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോഡ്രൈവർ മരിച്ചു. കുടയത്തൂർ കോളപ്ര സ്വദേശി പുളിയമ്മാക്കൽ ഗിരീഷ് ആണ് മരിച്ചത്. കൊല്ലപ്പിള്ളി കടനാട് കവലയിൽ ഇന്ന് (24.09.2022) വെളുപ്പിനായിരുന്നു അപകടം.
കിഡ്‌നി രോഗിയായ ഗിരീഷ് ഡയാലിസിസിനായി ബന്ധുവിനൊപ്പം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. അപകട സ്ഥലത്തു നിന്ന് നാട്ടുകാർ പരിക്കേറ്റ ഗിരീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലുകാവ് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.