ETV Bharat / state

ആതിരയുടെ ആത്മഹത്യ: അരുണ്‍ കോയമ്പത്തൂരില്‍ ഒളിവില്‍, തെരഞ്ഞ് പൊലീസ് - athira kottayam

തിങ്കളാഴ്‌ചയാണ് കോട്ടയം കടുത്തുരുത്തി സ്വദേശി ആതിരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമൂഹ മാധ്യമത്തിൽ മുൻ സുഹൃത്ത് ആക്രമിച്ചതിൽ മനം നൊന്താണ് ആതിര ആത്മഹത്യ ചെയ്‌തതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

അരുണ്‍ കോയമ്പത്തൂരില്‍ ഒളിവില്‍ തുടരുന്നത് പ്രാദേശിക  Athiras suicide accused Arun in Coimbatore  ആതിരയുടെ ആത്മഹത്യ  പ്രതി അരുണ്‍ കോയമ്പത്തൂരില്‍ ഒളിവില്‍ തുടരുന്നു  ആതിര ആത്മഹത്യ  കോട്ടയം കടുത്തുരുത്തി സ്വദേശി ആതിര  athira kottayam  അരുണ്‍ വിദ്യാധരന്‍ ആതിരയെ നിരന്തരം ഭീഷണിപ്പെടുത്തി
ആതിരയുടെ ആത്മഹത്യ
author img

By

Published : May 3, 2023, 11:12 AM IST

കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതി അരുണ്‍ വിദ്യാധരനായുള്ള തെരച്ചില്‍ തുടരുന്നു. അരുൺ കോയമ്പത്തൂരിലുണ്ടെന്നാണ് പൊലീസിന് ലഭ്യമായ വിവരം. ഇതിന്‍റെ അടിസ്ഥാനത്തിൽ കേരള പൊലീസ്, തമിഴ്‌നാട് പൊലീസിന്‍റെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്.

അരുണിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ ആവുന്നില്ലെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രാദേശികത സഹായമില്ലാതെ അരുണിന് തുടരാനാവില്ലെന്നുള്ള നിഗമനത്തിലാണ് പൊലീസ്. അരുണിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആതിരയുടെ കുടുംബം ഉന്നയിക്കുന്നത്.

തിങ്കളാഴ്‌ചയാണ് കോട്ടയം കടുത്തുരുത്തി സ്വദേശി ആതിരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമൂഹ മാധ്യമത്തിൽ മുൻ സുഹൃത്ത് ആക്രമിച്ചതിൽ മനം നൊന്താണ് ആതിര ആത്മഹത്യ ചെയ്‌തത്. അരുണ്‍ വിദ്യാധരന്‍ ആതിരയെ നിരന്തരം ഭീഷണിപ്പെടുത്തിരുന്നു എന്ന് ആതിരയുടെ സഹോദരി ഭര്‍ത്താവും മണിപ്പൂര്‍ സബ് കലക്‌ടറുമായ ആശിഷ് ദാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാനാവാത്തതോടെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ആത്മഹത്യ പ്രേരണ കുറ്റം ചുമതിയാണ് അരുണിനെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്. ഒളിവില്‍ പോയതിന് ശേഷമാണ് പ്രതി സഹോദരിക്കെതിരെ പോസ്റ്റുകള്‍ ഇട്ട് തുടങ്ങിയതെന്നാണ് ആശിഷ് ദാസിന്‍റെ മൊഴി. പൊലീസ് നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കടുത്തുരുത്തി പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.