കോട്ടയം: കാഴ്ചക്കാർക്ക് വ്യത്യസ്ത അനുഭവവുമായി 21ാമത് ചൈതന്യ കാർഷിക മേള. കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സ്വാശ്രയ സംഘം മഹോത്സവം സംഘടിപ്പിക്കുന്നത്. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്‍ററിലാണ് മേള. കൃഷിയിടങ്ങളിൽ നിന്നും നേരിട്ടെത്തിച്ച ഭീമൻ കപ്പയും കാച്ചിലുമെല്ലാം മേളയിലുണ്ട്. അപൂർവയിനം അലങ്കാര മത്സ്യ പ്രദർശനമാണ് മേളയുടെ മറ്റൊരാകര്‍ഷണം.
പൗരാണിക തനിമ വിളിച്ചോതുന്ന മത്സര ഇനങ്ങളും മേളയിലുണ്ട്. സംസ്ഥാന സർക്കാരിന്റെയും കൃഷി വകുപ്പിന്റെയും പങ്കാളിത്തത്തോടെയാണ് കാർഷിക മഹോത്സവം അരങ്ങേറുന്നത്. ചൈതന്യ കാർഷിക മേള ഡയറക്ടർ ജനറൽ കൺവീനർ ഫാദർ സുനിൽ പെരുമാനൂർ വ്യക്തമാക്കി. കാഴ്ച്ചക്കാർക്കായി വിവിധ പ്രദർശന സ്റ്റാളുകൾ, വളർത്തു മൃഗപ്രദർശനം, പുഷ്പ- ഫല വൃക്ഷ തൈ പ്രദർശനം സെമിനാറുകൾ, കലാസന്ധ്യ വിനോദ പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 24ാം തീയതി കാർഷിക മേള സമാപിക്കും.