ETV Bharat / state

അങ്കണവാടി കെട്ടിടം തകർന്നു വീണ സംഭവം; ഐസിഡിഎസ്‌ ഫീൽഡ് സൂപ്പർവൈസർക്ക് സസ്‌പെൻഷൻ - anganwadi collapsed

അങ്കണവാടി കെട്ടിടത്തിന്‍റെ ഭിത്തി തകർന്നുവീണ് മൂന്നു വയസുകാരന് പരിക്കേറ്റിരുന്നു.

വൈക്കം അങ്കണവാടി കെട്ടിടം അപകടം; ഐ.സി.ഡി.എസ്. ഫീൽഡ് സൂപ്പർവൈസർക്ക് സസ്‌പെൻഷൻ  anganwadi collapsed ICDS field officer suspended  ഐസിഡിഎസ്‌ ഫീൽഡ് സൂപ്പർവൈസർക്ക് സസ്‌പെൻഷൻ  വൈക്കം അങ്കണവാടി കെട്ടിടം അപകടം  അങ്കണവാടി കെട്ടിടം അപകടം  anganwadi collapsed  ICDS
വൈക്കം അങ്കണവാടി കെട്ടിടം അപകടം; ഐസിഡിഎസ്‌ ഫീൽഡ് സൂപ്പർവൈസർക്ക് സസ്‌പെൻഷൻ
author img

By

Published : Apr 26, 2022, 9:16 PM IST

കോട്ടയം: വൈക്കത്ത് അങ്കണവാടി കെട്ടിടം തകർന്നു വീണ സംഭവത്തില്‍ ഐ.സി.ഡി.എസ് ഫീൽഡ് സൂപ്പർവൈസർക്ക് സസ്‌പെൻഷൻ. അനീറ്റ സുരേന്ദ്രനെയാണ് കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതിന് ജില്ല കലക്‌ടർ സസ്പെൻഡ് ചെയ്തത്. അങ്കണവാടി കെട്ടിടത്തിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശപ്രകാരമുള്ള പരിശോധന യഥാസമയം നടത്തുന്നതിൽ വീഴ്ചവരുത്തിയെന്ന ജില്ല വനിത-ശിശു വികസന ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Also read: അങ്കണവാടി കെട്ടിടം ഇടിഞ്ഞു വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവം; വീഴ്‌ചകൾ ചൂണ്ടിക്കാട്ടി ജില്ല കലക്‌ടർ

വൈക്കം നഗരസഭയിലെ നാലാം നമ്പർ അങ്കണവാടി കെട്ടിടത്തിന്‍റെ ഭിത്തിയാണ് കഴിഞ്ഞ ദിവസം തകർന്നുവീണത്. അപകടത്തിൽ മൂന്നു വയസുകാരനായ ഗൗതമിന്‍റെ മൂക്കിനും കാലിനും പരിക്കേറ്റിരുന്നു.

Also read: വൈക്കത്ത് അങ്കണവാടി കെട്ടിടത്തിന്‍റെ ഭിത്തി ഇടിഞ്ഞുവീണു; ഒരു കുട്ടിക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.