കോട്ടയം: ഝാൻസിയിലെ കന്യാസ്ത്രീകൾക്കെതിരായ ആക്രമണത്തിൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോട്ടയം കാഞ്ഞിരപ്പള്ളിയിലെ അൽഫോൺസ് കണ്ണന്താനത്തിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഝാൻസിയിൽ കന്യാസ്ത്രീകൾക്കെതിരെ നടന്ന ആക്രമണത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് അൽഫോൺസ് കണ്ണന്താനം അമിത്ഷാക്ക് നിവേദനം നൽകി. അതേസമയം പ്രചാരണ വേദിയിൽ വെച്ച് പത്തനംതിട്ട കലക്ടർ ആയിരുന്ന ടിടി ആന്‍റണി ഐഎഎസ് അമിത്ഷായിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. ജില്ലയിലെ എല്ലാ ബിജെപി സ്ഥാനാർഥികളും ഉൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.