കോട്ടയം: കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിച്ച ആലപ്പുഴ ജില്ലയില്‍ നിന്ന് കോട്ടയത്തേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് നിയന്ത്രണം. ഇതിന്‍റെ ഭാഗമായി ജില്ലാ അതിര്‍ത്തി മേഖലകളിൽ റവന്യൂ, പൊലീസ്, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംയുക്ത സംഘങ്ങളുടെ പരിശോധന ശക്തമാക്കും. ആലപ്പുഴയിലും കോട്ടയത്തും ജോലി ചെയ്യുന്നവര്‍ എല്ലാ ദിവസവും യാത്ര ചെയ്യുന്നതിനു പകരം അതത് സ്ഥലങ്ങളില്‍ താമസിക്കണമെന്നും ജില്ലാ കലക്‌ടര്‍ എം. അഞ്ജന പറഞ്ഞു. ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്‌തു നീക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല. രണ്ടു ജില്ലകളിലേക്കും ബോട്ടുകളിലും വള്ളങ്ങളിലും യാത്ര ചെയ്യുന്നതിന് പത്തു ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി. ജില്ലയിൽ നിന്നുള്ള അനാവശ്യ യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ അന്തര്‍ ജില്ലാ യാത്രകള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും ജില്ല കലക്‌ടർ നിർദ്ദേശിച്ചു. അതിർത്തികൾ വഴി കടന്നു പോകുന്നവരെ പനി പരിശോധനയ്ക്കും വിധേയരാക്കും.
ആലപ്പുഴ അതിർത്തി അടച്ച് കോട്ടയം ജില്ല - കോട്ടയം
ആലപ്പുഴ ജില്ലയില്‍ നിന്ന് കോട്ടയത്തേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് നിയന്ത്രണമുണ്ട്.