ETV Bharat / state

മാണി സി.കാപ്പനെ എല്‍ഡിഎഫില്‍ എടുക്കുന്ന പ്രശ്‌നമേയില്ല: എ.കെ ശശീന്ദ്രന്‍

author img

By

Published : Mar 31, 2022, 5:48 PM IST

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് പോയ കാപ്പന്‍, മുന്നണിയിലെ നിലവിലെ സ്ഥിതിയില്‍ അതൃപ്‌തിയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു.

മാണി സി കാപ്പനെ എല്‍ഡിഎഫില്‍ എടുക്കില്ലെന്ന് എകെ ശശീന്ദ്രന്‍  മാണി സി കാപ്പൻ എല്‍ഡിഎഫിലേക്ക്  മാണി സി കാപ്പൻ എകെ ശശീന്ദ്രന്‍  AK Sasindran Mani C Kappan issue  ak Sasindran on Mani C Kappans entry to ldf
മാണി സി.കാപ്പനെ എല്‍ഡിഎഫില്‍ എടുക്കുന്ന പ്രശ്‌നമേയില്ല: എ.കെ ശശീന്ദ്രന്‍

കോട്ടയം: മാണി സി.കാപ്പനെ എല്‍ഡിഎഫില്‍ എടുക്കുന്ന പ്രശ്‌നമേയില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.കെ ശശീന്ദ്രന്‍. കാപ്പന്‍റെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല. യുഡിഎഫിനുള്ളില്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് അദ്ദേഹം തുറന്നുപറഞ്ഞതെന്നും എകെ ശശീന്ദ്രൻ കൂട്ടിച്ചേര്‍ത്തു. ഐക്യ ജനാധിപത്യ മുന്നണി പ്രധാന പരിപാടികളില്‍ നിന്നെല്ലാം തന്നെ ഒഴിവാക്കുകയാണെന്ന ഗുരുതര ആരോപണവുമായി പാലാ എംഎല്‍എയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) നേതാവുമായ മാണി സി.കാപ്പന്‍ രംഗത്തെത്തിയിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് പോയ കാപ്പന്‍, മുന്നണിയിലെ നിലവിലെ സ്ഥിതിയില്‍ തങ്ങള്‍ക്ക് അതൃപ്‌തിയുണ്ടെന്നും സൂചിപ്പിച്ചു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. കോട്ടയത്ത് വനം വകുപ്പിന്‍റെ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.

യുഡിഎഫിലെ അവഗണന പല തവണ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അറിയിച്ചിട്ടും ഒരു നടപടിയും കൈക്കൊള്ളാന്‍ തയാറായില്ലെന്നും, എന്നാല്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ കാര്യങ്ങള്‍ നല്ല നിലയിലാണ് കൈകാര്യം ചെയ്യുന്നതെന്നും മാണി സി.കാപ്പന്‍ പറഞ്ഞിരുന്നു. യുഡിഎഫില്‍ അസ്വസ്ഥതകളുണ്ടെന്ന് പറയുമ്പോഴും ഇടതുമുന്നണിയിലേക്ക് ഇല്ലെന്ന വാദം മാണി സി.കാപ്പന്‍ ആവര്‍ത്തിക്കുന്നുണ്ട്.

ALSO READ:'ചാമ്പിക്കോ..’ ഭീഷ്‌മ പർവം ട്രെൻഡിനൊപ്പം പി.ജയരാജനും സഖാക്കളും; വിഡിയോ വൈറൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.