കോട്ടയം: കുമരകത്ത് മടവീണ് വ്യാപക കൃഷിനാശം. ഇടവട്ടം, കുമ്പളത്തറ, പരുവത്തറ പാടശേഖരങ്ങളിലെ 220 ഏക്കര്‍ നെല്‍ കൃഷിയാണ് മട വീണ് വെള്ളം കയറി നശിച്ചത്. ഞാറ് നട്ട് 20 ദിവസം പിന്നിടും മുമ്പ് പാടശേഖരം മുഴുവന്‍ വെള്ളത്തിൽ മുങ്ങി. ഇതോടെ ഒരുകൂട്ടം കര്‍ഷകരുടെ ഒരു വര്‍ഷത്തെ സ്വപ്‌നമാണ് വെള്ളത്തിലായത്.
ഏകദേശം 20 ലക്ഷം രൂപയുടെ നഷ്‌ടമാണ് കണക്കാക്കിയിരിക്കുന്നത്. മട പൊട്ടിയ ഭാഗത്ത് ചാക്കുകെട്ടുകൾ നിരത്തിയാണ് താൽക്കാലികമായി വെള്ളം തടഞ്ഞു നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇതിന് ഇടയിലൂടെ വെള്ളം കയറുന്നുണ്ട്. ഇനിയും മട വീഴ്‌ച ഉണ്ടായാല്‍ പാടശേഖരം പൂർണമായും മുങ്ങും. ഒപ്പം വിവിധ തുരുത്തുകളിലായുള്ള വീടുകളും വെള്ളക്കെട്ടിലാകും.