കോട്ടയം : മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായിരുന്ന അഡ്വ. എം.പി. ഗോവിന്ദൻ നായരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. സംസ്ഥാന സർക്കാരിനുവേണ്ടി സഹകരണ-രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ വാസവൻ അന്തിമോപചാരം അർപ്പിച്ചു.
Also Read: മുൻ മന്ത്രി എം.പി. ഗോവിന്ദൻ നായർ അന്തരിച്ചു
കോട്ടയം ഈരയിൽ കടവിലെ വീട്ടിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. ജോബ് മൈക്കിൾ, എം.പി.മാരായ തോമസ് ചാഴിക്കാടന്, ആന്റോ ആന്റണി എന്നിവർ അന്തിമോപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി പുഷ്പചക്രം അർപ്പിച്ചു.