കോട്ടയം: കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് നടൻ സലിം കുമാർ. കടലുവരെ വിറ്റ് അഴിമതി നടത്തിയിരിക്കുകയാണ് എൽഡിഎഫ് സർക്കാർ. ജനം ഇത് മനസിലാക്കി യുഡിഎഫിനെ വിജയിപ്പിക്കുമെന്നും സലിം കുമാർ പറഞ്ഞു. കോട്ടയം നിയമസഭ മണ്ഡലം യുഡിഎഫ് കൺവെൻഷനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സലിം കുമാർ.
പ്രേമചന്ദ്രൻ എംപി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അഞ്ചു വർഷത്തെ ദുർഭരണമവസാനിപ്പിച്ച് ഐശ്വര്യ കേരളം യുഡിഎഫ് വീണ്ടെടുക്കുമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ കുര്യൻ ജോയി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ മാണി സി.കാപ്പൻ, കെ.സി ജോസഫ്, മോൻസ് ജോസഫ്, ലതിക സുഭാഷ്, ചലച്ചിത്ര സംവിധായകൻ ആലപ്പി അഷ്റഫ് , ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, കെപിസിസി ഭാരവാഹികളായ നാട്ടകം സുരേഷ് , ഫിലിപ്പ് ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.