കോട്ടയം: വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അമ്മഞ്ചേരി സിബിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അതിരമ്പുഴ സ്വദേശി സിബി എന്നു വിളിക്കുന്ന സിബി ജി. ജോണിയെയാണ് (38) മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മഞ്ചേരിയിലെ വാടകവീട്ടിലെ അടുക്കള വശത്ത് ഗ്രില്ലിനോടു ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് ടെറസില്‍ കയറാന്‍ ഉപയോഗിച്ച ഏണിയും ഒഴിഞ്ഞ മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു.
ടെറസിന്‍റെ മുകൾ വശത്ത് കയർ കെട്ടി അത് കഴുത്തിലിട്ട് താഴേക്കു ചാടി മരിച്ചു എന്നാണ് പ്രഥമിക നിഗമനം. കോട്ടയം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി, ദേഹോപദ്രവം, കൊലപാതകശ്രമം, ആയുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിക്കുക, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക, പൊലീസ് വാഹനത്തിന് കേടുപാടുകള്‍ വരുത്തുക തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ ഇയാൾ പ്രതിയാണ്. ഇയാളെ നേരത്തെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.
Also read: ജാഗ്രതയോടെ ആരോഗ്യ വകുപ്പ്; കോട്ടയത്ത് ഒരാള്‍ക്ക് സിക വൈറസ് ബാധ