ETV Bharat / state

ഹാമർ തലയിൽ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം; കായികാധ്യാപകര്‍ അറസ്റ്റില്‍ - ഹാമർ തലയിൽ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം

മത്സരത്തിന്‍റെ സംഘാടകരും വിധികർത്താക്കളുമായ മാർട്ടിൻ, കാസിം, ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

ഹാമർ തലയിൽ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം
author img

By

Published : Nov 4, 2019, 7:40 PM IST

കോട്ടയം: സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ മൂന്ന് കായികാധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു. മത്സരത്തിന്‍റെ സംഘാടകരും വിധികർത്താക്കളുമായ മാർട്ടിൻ, കാസിം, ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷന്‍ 304 എ (കുറ്റകരമായ അനാസ്ഥ മൂലമുണ്ടായ മരണം) ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

രണ്ട് ത്രോ മത്സരങ്ങൾ ഒരെ സമയം നടത്തിയതാണ് അപകട കാരണമെന്ന് കണ്ടെത്തിയിരുന്നു. ഒക്‌ടോബര്‍ നാലാം തിയതിയാണ് പാലാ സെന്‍റ് തോമസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയായ അഫീലിന് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അഫീൽ 18 ദിവസത്തെ അശുപത്രിവാസത്തിന് ശേഷം കഴിഞ്ഞ ഇരുപത്തിയൊന്നാം തിയതിയാണ് മരിച്ചത്. മീറ്റ് സംഘടകർക്ക് വീഴ്‌ച പറ്റിയെന്ന് കായിക വകുപ്പ് അന്വേഷണത്തിലും പൊലീസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

Intro:അഫീൽ മരണം കായിക അദ്യാപക അറസ്റ്റ്Body:പാലായിൽ നടന്ന സംസ്ഥാന ജൂനിയർ അതലറ്റിക്ക് മീറ്റിനിടെ ഹാമർ ത്രോബോൾ തലയിൽ പതിച്ച് മത്സരങ്ങളുടെ വോളന്റിയർ കൂടിയായ വിദ്യാർഥി മരിച്ച സംഭവത്തിലാണ് മൂന്ന് കായിക അദ്യാപകരെ പോലീസ് അറസ്റ്റ് ചെയ്യ്തത്.മത്സരത്തിന്റെ സംഘാടകരും വിധികർത്തക്കളുമായ മാർട്ടിൻ , കാസിം , ജോസഫ് എന്നിവരാണ് അസറ്റിലായതും.304 എ, കുറ്റകരമായ അനാസ്ഥ മൂലമുണ്ടായ മരണം എന്ന വകുപ്പ് ചുമത്തിയാണ് മൂവരെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.രണ്ട് ത്രോ മത്സരങ്ങൾ ഒരെ സമയം നടത്തിയതാണ് അപകട കാരണമെന്ന് കണ്ടെടെത്തിയിരുന്നു.കഴിഞ്ഞ മാസം 4 തിയതിയാണ് പാലാ സെന്റ്് തോമസ് സ്കൂളിലെ + l വിദ്യാർഥിയായ അഫീലിന് ഹാമർ  ത്രോബോൾ തലയിൽ പതിച്ച് അപകടമുണ്ടായത്.ഗുരുതരമായി പരുക്കേറ്റ അഫീൽ 18 ദിവസത്തെ അശുപത്രിവാസത്തിന് ശേഷം കഴിഞ്ഞ 21 തിയതിയാണ് മരണത്തിന് കീഴടങ്ങിയത്.സംഭവത്തിൽ കയിക വകുപ്പ് അന്വേഷണത്തിലും പോലീസ് അന്വേഷണത്തിലും മീറ്റ് സംഘടകർക്ക് വീഴ്ച്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടകരായ കായിക അദ്യാപകരുടെ ഒരു രേഖപ്പെടുത്തിയും.

Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.