കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും തട്ടിക്കൊണ്ടുപോയ പോയ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ പൊലീസ് കണ്ടെത്തി. മെഡിക്കൽ കോളജ് ആശുപത്രിയ്ക്കു സമീപത്തെ ഫ്‌ളോറൽ പാർക്ക് ഹോട്ടലിനുള്ളിൽ നിന്നാണ് കുഞ്ഞിനെയും തട്ടിക്കൊണ്ടു പോയ സ്ത്രീയേയും കണ്ടെത്തിയത്. കുഞ്ഞിനെ തട്ടികൊണ്ടുപോയത് തിരുവല്ല സ്വദേശി നീതുവാണെന്ന് പൊലീസ് പറഞ്ഞു. നീതു ഏതാനും ദിവസങ്ങളായി ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നതായി രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞു.
കുട്ടിയെ തട്ടികൊണ്ടുപോയ നീതുവിനോടൊപ്പം ഭർത്താവും ഉണ്ടായിരുന്നു. ഇടുക്കി സ്വദേശികളുടെ നവജാത ശിശുവിനെയാണ് നഴ്‌സിന്‍റെ വേഷം ധരിച്ചെത്തിയ നീതു തട്ടിയെടുത്തത്. കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെടുകയായിരുന്നു. നഴ്‌സാണ് എന്ന ധാരണയിൽ കുഞ്ഞിനെ നീതുവിന് മാതാപിതാക്കൾ കൈമാറി
ഇന്ന് വൈകിട്ട് നാലു മണിയോടെയായിരുന്നു കുട്ടിയെ തട്ടികൊണ്ടുപോയത്. അതീവ സുരക്ഷ മേഖലയായ ഗൈനക്കോളജി വാർഡിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തത് കടുത്ത ആശങ്കയാണ് ഉണ്ടാക്കിയത്. ഗാന്ധിനഗർ പൊലീസ് നടത്തിയ തിരച്ചലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ അമ്മയ്‌ക്ക് കൈമാറി.
ALSO READ:മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്, മുഴുവന്‍ ചെലവും സർക്കാര്‍ വഹിക്കും