കോട്ടയം: യുവജനങ്ങളില്‍ രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാലായില്‍ ടൂവീലര്‍ റാലി സംഘടിപ്പിച്ചു. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും ആരോഗ്യവകുപ്പും പാലാ ബ്ലഡ് ഫോറവും കുറവിലങ്ങാട് ദേവമാതാ കോളേജിലെയും ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെയും എന്‍സിസി യൂണിറ്റുകളും ചേര്‍ന്നാണ് ടൂവീലര്‍ റാലി സംഘടിപ്പിച്ചത്.
പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റവും എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ സതീഷ് തോമസും ചേര്‍ന്നാണ് റാലി നയിച്ചത്. മോന്‍സ് ജോസഫ് എംഎല്‍എ റാലി ഫ്ലാഗ് ഓഫ് ചെയ്‌തു. രാവിലെ 9.15ന് ദേവമാതാ കോളജ് അങ്കണത്തില്‍ നിന്നും ആരംഭിച്ച റാലി ഉഴവൂര്‍, രാമപുരം, കൊല്ലപ്പള്ളി, ഈരാറ്റുപേട്ട, ഭരണങ്ങാനം പൈക വഴി പാലായില്‍ സമാപിച്ചു. പ്രിന്‍സിപ്പാൾ ഡോ. ജോജോ കെ.ജോസഫ്, ജില്ലാ ടിബി ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ജെ.ഡോമി, ഫാ.ജോസഫ് ആലഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.