കോട്ടയം: ഏറ്റുമാനൂര്‍ നഗരത്തില്‍ ഏഴ് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മൃഗാശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന നായ ഇന്നലെ(ഒക്‌ടോബര്‍ 3) രാവിലെ ചത്തു. ഇതേ തുടര്‍ന്ന് മൃതദേഹം തിരുവല്ലയിലെ ലാബിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
സെപ്‌റ്റംബര്‍ 28ന് വൈകിട്ടാണ് ഏഴ് പേര്‍ക്ക് നായയുടെ ആക്രമണമുണ്ടായത്. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് നായയില്‍ നിന്ന് കടിയേറ്റിരുന്നു. ആക്രമണത്തെ തുടര്‍ന്ന് നായയെ നഗരസഭ അധികൃതരുടെ നേതൃത്വത്തില്‍ പിടികൂടി ഏറ്റുമാനൂരിലെ മൃഗാശുപത്രിയില്‍ കൂട്ടിലടയ്ക്കുകയായിരുന്നു.
എം.സി റോഡില്‍ പടിഞ്ഞാറെ നടയിലെ തിരുഏറ്റുമാനൂരപ്പന്‍ ബസ്ബേയ്ക്ക് സമീപത്ത് നിന്നായിരുന്നു നായയെ പിടികൂടിയത്.