കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ വി.എം സിറാജിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ജൂണ്‍ 10ന് പരിഗണിക്കും. പത്ത് അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസ പ്രമേയമാണ് തയ്യാറാക്കിയത്. രാവിലെ 10ന് മുന്‍സിപ്പാലിറ്റി ഓഫീസില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും യോഗം ചേരുക. മുന്‍ധാരണപ്രകാരം സ്ഥാനം ഒഴിയേണ്ട കാലാവധി കഴിഞ്ഞിട്ടും മുസ്ലീംലീഗിലെ വി.എം സിറാജ് സ്ഥാനമൊഴിയാത്തതിനാല്‍ കോണ്‍ഗ്രസുമായി തകര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം തയ്യാറാക്കിയത്. അപ്രതീക്ഷിത അവധിയോ മറ്റോ ജൂണ്‍ 10ന് പ്രഖ്യപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസമായിരിക്കും അവിശ്വാസം പരിഗണിക്കുക. ലീഗും കോണ്‍ഗ്രസും നാലായി പിളര്‍ന്നുനില്‍ക്കുകയാണ്. അവിശ്വാസത്തിന് മുമ്പ് തന്നെ ചെയര്‍മാന്‍ രാജിവെക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
നഗരസഭാ ചെയര്‍മാനെതിരായ അവിശ്വാസ പ്രമേയം - അവിശ്വാസ പ്രമേയം ഈരാറ്റുപേട്ട
എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ജൂണ്‍ 10ന് പരിഗണിക്കും. പത്ത് അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസ പ്രമേയമാണ് തയ്യാറാക്കിയത്
![നഗരസഭാ ചെയര്‍മാനെതിരായ അവിശ്വാസ പ്രമേയം ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ വി.എം സിറാജ് അവിശ്വാസ പ്രമേയം അവിശ്വാസ പ്രമേയം ഈരാറ്റുപേട്ട എല്‍ഡിഎഫ് അവിശ്വാസ പ്രമേയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7405669-286-7405669-1590824911687.jpg?imwidth=3840)