കോട്ടയം : ഈരാറ്റുപേട്ട നഗരസഭയുടെ വക തേക്കു തടികള്‍ മോഷണം പോയതായി പരാതി. ഏകദേശം 35 ലക്ഷം രൂപ വിലവരുന്ന തേക്കു തടികളാണ് വെട്ടി കടത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച് നഗരസഭാ ഈരാറ്റുപേട്ട പൊലീസില്‍ പരാതി നല്‍കി. ഈരാറ്റുപേട്ട പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിലേക്കു പോകുന്ന റോഡില്‍ വില്ലേജോഫീസിനു പുറകുവശത്തായി നഗരസഭയുടെ വക സ്ഥലത്തു നിന്ന തടിയാണ് മോഷണം പോയത്. ഏഴു തേക്കിന്‍ തടികളും, ഒരു വെള്ളിലാവ് തടിയുമാണ് മോഷണം പോയത്
നഗരസഭാ കൗണ്‍സിലിലെ ഒരംഗവും ബന്ധുവും ചേര്‍ന്നാണ് തടികടത്തിയതെന്ന് ആരോപണവും ഉയരുന്നുണ്ട്. , ആരോപണ വിധേയനായ കൗണ്‍സിലര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കമെന്ന ആവശ്യവുമായി മുന്‍ ചെയ്യര്‍മാന്‍ ടി.എം.റഷീദ് രംഗത്തെത്തി. നഗരസഭയ്ക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടം വരുത്തിയെന്നും റഷീദ് ആരോപിച്ചു.