കോട്ടയം: ജില്ലയില്‍ പുതുതായി 89 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 81 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌തത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 17 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. മുണ്ടക്കയത്ത് ഏഴ് പേർക്കും, മറവന്തുരുത്തിൽ ആറ് പേർക്കും, വൈക്കം മുനിസിപ്പാലിറ്റി, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ അഞ്ച് പേർക്ക് വീതവും, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി, അതിരമ്പുഴ, വിജയപുരം ഗ്രാമപഞ്ചായത്തുകളിൽ നാല് പേർക്കു വീതം എന്നിങ്ങനെയാണ് ജില്ലയിൽ സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള മറ്റു പ്രദേശങ്ങൾ.
നിലവില്‍ വൈറസ് ബാധിച്ച 668 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. വിദേശത്ത് നിന്നെത്തിയ 29 പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 172 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 130 പേരും ഉള്‍പ്പെടെ 331 പേര്‍ക്ക് പുതിയതായി ക്വാറന്‍റൈൻ നിര്‍ദേശിച്ചു. ആകെ 10202 പേരാണ് ക്വാറന്‍റൈനിലുള്ളത്. ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന 44 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.