ETV Bharat / state

മഴക്കെടുതി : കോട്ടയത്തിന്‍റെ ക്ഷീരമേഖലയ്‌ക്ക് 18 ലക്ഷത്തിന്‍റെ നഷ്‌ടം - kerala rain

ജില്ലയിലെ മൂന്ന് പ്രധാനപ്പെട്ട ബ്ലോക്കുകളിലെ ക്ഷീരമേഖലയിലാണ് നഷ്ടം

മഴക്കെടുതി  കോട്ടയം  ക്ഷീരമേഖല  Kottayam  Rainfall  18 lakh losses  kerala rain  കേരള മഴ
മഴക്കെടുതി : കോട്ടയത്തെ ക്ഷീരമേഖലയില്‍ 18 ലക്ഷത്തിന്‍റെ നഷ്‌ടം
author img

By

Published : Oct 18, 2021, 7:24 PM IST

കോട്ടയം : മഴയിലും വെള്ളപ്പൊക്കത്തിലും കോട്ടയം ജില്ലയുടെ ക്ഷീരമേഖലയിൽ 18 ലക്ഷം രൂപയുടെ നഷ്‌ടം. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടര്‍ സിൽവി മാത്യുവാണ് ഇക്കാര്യം അറിയിച്ചത്. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, ഏറ്റുമാനൂർ ബ്ലോക്കുകളിലാണ് കൂടുതല്‍ നഷ്ടം നേരിട്ടതെന്നാണ് പ്രാഥമിക കണക്ക്.

ഒൻപത് തൊഴുത്തുകൾ പൂർണമായും 11 എണ്ണം ഭാഗികമായും തകർന്നു. രണ്ട് പശുക്കൾ ചത്തു. 100 ചാക്ക് കാലിത്തീറ്റയും 1,000 കിലോ വൈക്കോലും വെള്ളം നനഞ്ഞ് നശിച്ചു. നാലര ഏക്കർ പുൽകൃഷി തോട്ടം വെള്ളത്തിൽ മുങ്ങി.

ALSO READ: ഇടുക്കി അണക്കെട്ട് നാളെ തുറക്കും, മുന്നൊരുക്കങ്ങൾ പൂർത്തിയായി : റോഷി അഗസ്റ്റിന്‍

ദുരന്ത സാഹചര്യത്തിൽ 2500 ലിറ്റർ പാൽ സംഭരിക്കാനും വിതരണം ചെയ്യാനും സാധിക്കാതെ വന്നതിനെ തുടർന്നും സാമ്പത്തിക നഷ്‌ടമുണ്ടായി. കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ക്ഷീരസംഘങ്ങളുടെ കെട്ടിടങ്ങള്‍ക്കും പാൽ പരിശോധനാ ഉപകരണങ്ങൾക്കും കേടുപാടുകളുണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.