കോട്ടയം: ജില്ലയിൽ 168 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം മുൻസിപ്പാലിറ്റി പരിധിയിൽ 30 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലാത്ത രോഗികളും ഇവരിൽ ഉൾപ്പെടുന്നു. 141 പേർ കൂടി രോഗമുക്തി നേടി. കങ്ങഴ ഗ്രാമപഞ്ചായത്തിൽ 14, ആർപ്പുകരയിൽ 12, മീനടം ഗ്രാമപഞ്ചായത്തിൽ പത്ത്, ഏറ്റുമാനൂർ അതിരമ്പുഴ മേഖലകളിൽ 17, ഈരാറ്റുപേട്ടയിൽ ആറ്, പാമ്പാടി, തലയാഴം എന്നിവിടങ്ങളിലായി അഞ്ച് പേർക്കും രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,715 ആയി ഉയർന്നു. സമ്പർക്കപ്പട്ടികയിലുള്ളവരും, വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരിലും 17,371 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
കോട്ടയത്ത് 168 പേർക്ക് കൂടി കൊവിഡ് - കൊവിഡ് കോട്ടയം
എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 141 പേർ കൂടി രോഗമുക്തി നേടി.