ETV Bharat / state

വനത്തില്‍ കാണാതായ യുവാവിനെ 14 മണിക്കൂറിന് ശേഷം കണ്ടെത്തി - സുമേഷ്

14 മണിക്കൂര്‍ തുടര്‍ച്ചയായ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. കാട്ടുപോത്തിനെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വനത്തില്‍ ഒറ്റപ്പെടുകയായിരുന്നു.

rosemala  rosemala forest  sumesh  റോസ്‌മല  റോസ്‌മല വനം  സുമേഷ്  റോസ്‌മലയില്‍ യുവാവിനെ കാണാതായി
റോസ്‌മല വനത്തില്‍ കാണാതായ യുവാവിനെ 14 മണിക്കൂറിന് ശേഷം കണ്ടെത്തി
author img

By

Published : Feb 17, 2020, 4:03 PM IST

കൊല്ലം: കഴിഞ്ഞ ദിവസം റോസ്‌മല വന മേഖലയില്‍ കാണാതായ യുവാവിനെ പതിനാല് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി കൊച്ചുപാറയില്‍ സുമേഷ് (22) നെയാണ് ഇന്ന് രാവിലെ ഏഴരയോടെ കണ്ടെത്തിയത്. ഞായാറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സുമേഷും ബന്ധുവായ അജേഷും റോസ്‌മലയില്‍ വനം കാണാന്‍ എത്തുന്നത്. ഇതിനിടയില്‍ ആര്യങ്കാവ് റോസ്‌മല പാതയില്‍ രാജക്കൂപ്പ് എന്ന സ്ഥലത്ത് വിശ്രമിക്കാനിറങ്ങിയ സുമേഷിനെ കാണാതാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അജേഷ് സമീപത്തു തെരച്ചില്‍ നടത്തി എങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

റോസ്‌മല വനത്തില്‍ കാണാതായ യുവാവിനെ 14 മണിക്കൂറിന് ശേഷം കണ്ടെത്തി

കാട്ടുപോത്തിനെ കണ്ട് ഭയന്ന് ഓടി രക്ഷപെട്ടപ്പോള്‍ വനത്തില്‍ ഒറ്റപ്പെട്ട വിവരം പൊലീസിനെ അറിയിച്ചു. തന്‍റെ ലൊക്കേഷനും സുമേഷ് അയച്ചു. ഇതോടെ പൊലീസും വനം വകുപ്പും നാട്ടുകാരുടെ നേതൃത്വത്തില്‍ കാട്ടിനുള്ളില്‍ തെരച്ചില്‍ ആരംഭിച്ചു. എന്നാല്‍ സുമേഷിന്‍റെ മൊബൈല്‍ പരിധിക്ക് പുറത്ത് ആയതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ അധികൃതര്‍ക്കോ നാട്ടുകാര്‍ക്കോ കഴിഞ്ഞില്ല.

രാത്രി ആയതോടെ വന്യ മൃഗങ്ങളുള്ള വനത്തില്‍ തെരച്ചില്‍ ദുഷ്കരമായി. എങ്കിലും രാത്രി ഏറെ വൈകിയും അധികൃതരും നാട്ടുകാരും തെരച്ചില്‍ നടത്തി. പുലര്‍ച്ചെ വിവിധ സംഘങ്ങളായി വീണ്ടും തെരച്ചില്‍. പുനലൂരില്‍ നിന്നുമെത്തിയ റവന്യൂ സംഘവും തെരച്ചിലില്‍ ഒപ്പം കൂടി. ഒടുവില്‍ ഏഴുമണിയോടെ നാട്ടുകാര്‍ സുമേഷിനെ കണ്ടെത്തി ഒപ്പമുണ്ടായിരുന്ന റവന്യൂ സംഘത്തിന് കൈമാറി.

ഡെപ്യൂട്ടി തഹസീല്‍ദാര്‍ അഷറഫ്, കുളത്തുപ്പുഴ വില്ലേജ് ഓഫീസര്‍ ജയദേവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സുമേഷിനെ തെന്മല എസ്‌.ഐ പ്രവീണിന് കൈമാറി.

സുമേഷ് സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും രാത്രി മുതല്‍ ഉറക്കമില്ലാതെ കാത്തിരുന്ന മാതാവ് കെട്ടിപ്പിടിച്ച് കണ്ണീരോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് വൈദ്യപരിശോധനക്ക് ശേഷം വനം വകുപ്പിന് കൈമാറിയ സുമേഷിനെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. ആര്യങ്കാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അബ്‌ജുവിന്‍റെ നേതൃത്വത്തിലുള്ള വനപലകരാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.