ETV Bharat / state

ഉയർന്ന വൈദ്യുത ചാർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം - Protest

മൂന്ന് പ്രവർത്തകർ അണിനിരക്കുന്ന ത്രീ ഫേസ് പ്രതിഷേധ സമരമാണ് സംഘടിപ്പിച്ചത്

കൊല്ലം  യൂത്ത് കോൺഗ്രസ്  ഇയർന്ന വൈദ്യുതി ബിൽ  Kollam  KSEB  Protest  പ്രതിഷേധം
ഉയർന്ന വൈദ്യുത ചാർജിനെതിരെ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം
author img

By

Published : May 10, 2020, 1:13 PM IST

കൊല്ലം : ഇടപ്പള്ളിക്കോട്ട കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. ഉയർന്ന സ്ലാബ് ഉപഭോക്താക്കളുടെ നിരക്കിൽ സാധാരണക്കാരുടെ വൈദ്യുത ബിൽ നിശ്ചയിക്കുന്ന നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

ഉയർന്ന വൈദ്യുത ചാർജിനെതിരെ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം

മൂന്ന് പ്രവർത്തകർ അണിനിരക്കുന്ന ത്രീ ഫേസ് പ്രതിഷേധ സമരമാണ് സംഘടിപ്പിച്ചത്. ലോക്ക് ഡൗണിൽ ഒന്നര മാസത്തോളമായി വരുമാനം നിലച്ച ജനങ്ങൾക്കു മേൽ അമിത വൈദ്യുതി ചാർജ് ഈടാക്കുന്ന നടപടി വിൻവലിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. കൂടാതെ ബിൽ അടച്ചു തീർക്കാൻ പിഴ കൂടാതെ ആറ് മാസത്തെ സമയം അനുവദിക്കണമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ്‌ അരുൺരാജ്, ജില്ലാവൈസ്‌ പ്രസിഡന്‍റ്‌ വിനു മംഗലം, ബ്ലോക്ക്‌ പ്രസിഡന്‍റ്‌ ശരത് പട്ടത്താനം, ജില്ലാ ജനറൽസെക്രട്ടറി നിഷ സുനീഷ്, ഷബീർഖാൻ, അതുൽ മഹേഷ്‌ചന്ദ്രൻ, ഗോപു ഗോകുലം, ഷംലനൗഷാദ്, അനന്തകൃഷ്ണൻ, രതീഷ്‌ പുന്തല, വിഷ്ണു വേണുഗോപാൽ,നൗഫൽ, അനന്ദു എന്നിവർ നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.