കൊല്ലം: കൊല്ലത്ത് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കൊല്ലം ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. പെരിനാട് സ്വദേശി സിജോ (22) ആണ് അറസ്റ്റിലായത്.
കൊല്ലം മാമൂട് കേന്ദ്രമാക്കി കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഞ്ചാവ് സ്‌കൂട്ടറില്‍ എത്തിച്ച് നല്‍കുകയാണ് സംഘത്തിന്‍റെ രീതി. സംഘത്തിലെ മൊത്ത വിതരണക്കാരൻ എന്ന് സംശയിക്കുന്ന മാമൂട് സ്വദേശിയെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും തുടര്‍ അന്വേഷണം ഊർജ്ജിതമാക്കിയെന്നും കൊല്ലം ഡെപ്യൂട്ടി കമ്മീഷണർ ബി സുരേഷ് അറിയിച്ചു.
തമിഴ്‌നാട്ടില്‍ നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് മാമൂട്, കരിക്കോട്, കേരളപുരം, ചന്ദനത്തോപ്പ് എന്നി കേന്ദ്രങ്ങളിൽ വില്‍പന നടത്തിക്കൊണ്ടിരിക്കുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. പ്രദേശങ്ങൾ നിരന്തരം നിരീക്ഷണത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Read more: തിരൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; 230 കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ