കൊല്ലം: കടപ്പാക്കടയില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. കടപ്പാക്കട എസ്.വി ടാക്കീസിന് സമീപം കോതേത്ത് നഗറിൽ താമസിക്കുന്ന കിച്ചു എന്ന ഉദയ്കിരണ്‍ ( 25 ) ആണ് മരിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ പുള്ളിക്കട സ്വദേശി മൊട്ട വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. കുത്തേറ്റ കിച്ചുവിനെ ആദ്യം നായേഴ്സ് ആശുപത്രിയിലും പിന്നീട് മെഡിസിറ്റിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ നാലുമണിയോടെയാണ് ഇയാൾ മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റ മൊട്ട വിഷ്ണു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.