ETV Bharat / state

സുനിലിനെ വെട്ടിയത് 4 പേര്‍, പ്രതികള്‍ ഇറങ്ങിയോടുന്നത് കണ്ടെന്ന് അയല്‍വാസി - murder in kollam

തിങ്കളാഴ്‌ച അർധരാത്രിയോടെയാണ് കേരളപുരത്തെ വീടിനുള്ളിൽ സുനിൽകുമാറിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി  Young man murdered in the house  kollam keralapuram  കൊല്ലം വാര്‍ത്ത  kollam news  murder in kollam  കൊല്ലത്തെ കൊലപാതകം
യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; പ്രതികള്‍ ഇറങ്ങിയോടിയതായി ദൃക്‌സാക്ഷി
author img

By

Published : Aug 17, 2021, 7:14 PM IST

Updated : Aug 17, 2021, 7:24 PM IST

കൊല്ലം : നാലുപേര്‍ ചേര്‍ന്നാണ്, കേരളപുരം പെനിയേൽ സ്കൂളിന് സമീപം കോട്ടൂർവീട്ടിൽ സുനിൽകുമാറിനെ (39) വെട്ടിക്കൊലപ്പെടുത്തിയതെന്ന് സൂചന. നാലുപേര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടുന്നത് കണ്ടെന്ന അയല്‍വാസിയുടെ മൊഴിയാണ് നിര്‍ണായകമായത്.

യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പരിശോധന നടത്തി ഫോറൻസിക് വിദഗ്‌ധരും ഡോഗ് സ്ക്വാഡും

തിങ്കളാഴ്‌ച അർധരാത്രിയോടെയായിരുന്നു കൊലപാതകം. ബഹളംകേട്ട് വീട്ടിലെത്തിയ അയൽവാസിയാണ് വെട്ടേറ്റ് ചോരവാർന്ന നിലയിൽ സുനിലിനെ കണ്ടത്. ഭാര്യയുമായി പിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു സുനില്‍.

ALSO READ: ലൈംഗികാധിക്ഷേപം: 'ഹരിത'യുടെ പരാതിയിൽ എംഎസ്എഫ് നേതാക്കൾക്കെതിരെ കേസ്

പരിക്കേറ്റ സുനിൽകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലും മുതുകിലും മാരകമായി വെട്ടേറ്റിരുന്നു. കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫോറൻസിക് വിദഗ്‌ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി. പ്രതികളെക്കുറിച്ച് ഇതുവരെ പൊലീസിന് സൂചന ലഭിച്ചിട്ടില്ല.

Last Updated : Aug 17, 2021, 7:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.