ETV Bharat / state

വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് യുവാവ് ; നായ്‌ക്കളെ അഴിച്ചുവിട്ട് പൊലീസിനെയും വിരട്ടി - വടിവാൾ വീശി അക്രമം

നായ്ക്കളെ അഴിച്ചുവിട്ട് പൊലീസിനെ വിരട്ടി വടിവാളുമായി യുവാവ് കൊല്ലം ചിതറയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. ചിതറ മാങ്കോട് സ്വദേശി സജീവാണ് ഇന്നലെ ചിതറ കിഴക്കുഭാഗത്ത് അതിക്രമം കാട്ടിയത്

crime  young man created panic atmosphere with weapon  young man created panic atmosphere in kollam  kollam crime news  kollam latest news  man created panic atmosphere with weapon and dog  നായയും വടിവാളുമായി പ്രദേശത്ത് ഭീകരാന്തരീക്ഷം  പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് യുവാവ്  പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു  പൊലീസിനെ വിരട്ടി  യുവാവ് നായ്‌ക്കളെ അഴിച്ചുവിട്ടു  വടിവാൾ വീശി ഭീകരാന്തരീക്ഷം  പ്രദേശത്ത് അക്രമം  കൊല്ലത്ത് വടിവാളുമായി എത്തി അക്രമം  വടിവാളുമായി അക്രമം  വടിവാൾ വീശി അക്രമം  നായയെ അഴിച്ചുവിട്ടു
വടിവാൾ വീശി ഭീകരാന്തരീക്ഷം
author img

By

Published : Jan 7, 2023, 10:13 AM IST

വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് യുവാവ്

കൊല്ലം : വടിവാളും നായയുമായി എത്തി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് യുവാവ്. കൊല്ലം ചിതറ മാങ്കോട് സ്വദേശി സജീവാണ് അതിക്രമം കാട്ടിയത്. ഇന്നലെ കാറിലെത്തിയ സജീവ് ചിതറ കിഴക്കുഭാഗത്ത് നടുറോഡില്‍ അഭ്യാസം കാണിച്ചതിന് പിന്നാലെ വടിവാൾ വീശി നാട്ടുകാരെ പരിഭ്രാന്തരാക്കുകയായിരുന്നു.

നായയെയും ഒപ്പം കൂട്ടിയായിരുന്നു പരാക്രമം. കിഴക്കുഭാഗം സ്വദേശിനി സുപ്രഭയുടെ സ്ഥലത്താണ് പിന്നീടെത്തിയത്. വീടും സ്ഥലവും തന്‍റേതാണെന്ന് അവകാശപ്പെട്ട് വീട്ടുകാരെ ഭീഷണിപ്പെടുത്തി. ഒരാഴ്‌ച മുൻപ് ഇത്തരത്തിൽ വീട്ടിലെത്തി ഭീഷണി മുഴക്കിയതിനെ തുടർന്ന് സുപ്രഭ ഇയാള്‍ക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വീണ്ടും ആക്രമണം നടത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇയാള്‍ സമാനമായ രീതിയില്‍ പ്രദേശത്ത് അതിക്രമം കാട്ടിയതായി നാട്ടുകാർ പറയുന്നു. കടയ്ക്കലില്‍ നിന്ന് അഗ്നിശമന സേനയും ചിതറയില്‍ നിന്ന് പൊലീസും എത്തി സജീവിനെ പിടികൂടാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. സ്വന്തം വീട്ടിലെത്തിയ സജീവ് ഗേറ്റ് പൂട്ടി നായ്ക്കളെ തുറന്നുവിട്ടതിനാല്‍ പൊലീസിന് സജീവിനെ പിടികൂടാന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് ഇയാള്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.