ETV Bharat / state

ഏരൂരിലെ ഷാജിയെ കാണാതായതല്ല കൊന്ന് കുഴിച്ചുമൂടിയതാണെന്ന് വെളിപ്പെടുത്തല്‍ - കൊല്ലം

കൊല്ലം ഭാരതിപുരം സ്വദേശി ഷാജിയുടെ തിരോധാനമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്.

yeroor murder  kollam  ഏരൂരില്‍ കാണാതായ ആൾ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തൽ  ഏരൂർ  കൊല്ലം  കുറ്റകൃത്യം
ഏരൂരില്‍ കാണാതായ ആൾ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തൽ
author img

By

Published : Apr 20, 2021, 3:35 PM IST

കൊല്ലം: രണ്ട് വര്‍ഷം മുൻപ് അഞ്ചല്‍ ഏരൂരില്‍ നിന്ന് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് കണ്ടെത്തല്‍. കൊല്ലം ഭാരതിപുരം സ്വദേശി ഷാജിയുടെ തിരോധാനമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. പത്തനംതിട്ട പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഷാജി കൊല്ലപ്പെട്ടതാണെന്ന വിവരം പുറത്തറിഞ്ഞത്. ഷാജിയെ കാണാതായതല്ലെന്നും കൊന്നതാണെന്നും വീടിനോട് ചേര്‍ന്നുള്ള കിണറിന് സമീപത്തെ കുഴിയിലാണ് മൃതദേഹം മറവുചെയ്തതെന്നുമായിരുന്നു സന്ദേശം.

അമ്മയും സഹോദരനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസിന് വിവരം ലഭിച്ചു. ഏരൂര്‍ പൊലീസുമായി സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തുകയും അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഏരൂര്‍ പൊലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലില്‍ വിവരം ശരിയാണെന്നാണ് കണ്ടെത്തല്‍. പത്തനംതിട്ട ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിയ ആളാണ് കൊലപാതക വിവരം പൊലീസിനോട് പറഞ്ഞത്.

കൊല്ലപ്പെട്ട ഷാജിയുടെ ബന്ധുവാണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. നാളെ ഫാെറന്‍സിക് സംഘത്തെയടക്കം എത്തിച്ച്‌ മൃതദേഹം കുഴിച്ചിട്ടെന്ന് പറയപ്പെടുന്ന കിണറിന് സമീപം തെരച്ചില്‍ നടത്താനും പൊലീസ് തീരുമാനിച്ചു. പുനലൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ അമ്മയെയും സഹോദരനെയും ചോദ്യം ചെയ്ത് വരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.